Buy Gold
Sell Gold
Daily Savings
Round-Off
Digital Gold
Instant Loan
Credit Score
Nek Jewellery
കോവിഡ് കേസുകൾ കുറഞ്ഞ് വരികയും വാക്‌സിനേഷൻ അതിവേഗം പൂർത്തിയാകുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ, പകരം വീട്ടുന്ന മട്ടിൽ ചെലവഴിക്കുന്നത് (റിവെഞ്ച് സ്‌പെൻഡിങ്) ഉത്തരവാദിത്തത്തോടെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് മനസ്സിലാക്കി കാര്യങ്ങൾ കൂടുതൽ വഷളാകാതെ നോക്കൂ.
ഡെൽഹിയിലെ ഒരു പ്രൊഡക്റ്റ് ഡിസൈനർ ആയ റിഥിയെ പരിചയപ്പെടാം. ഷോപ്പിംഗിന് പോകാനും യാത്ര ചെയ്യാനും സുഹൃത്തുക്കൾക്കൊപ്പം പുറത്ത് പോയി ഭക്ഷണം കഴിക്കാനും ഇവർ ഇഷ്ടപ്പെടുന്നു.
കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ആകെയുള്ള ആഗ്രഹം അതൊന്ന് അവസാനിച്ച് കിട്ടാനാണ്. അപ്പോൾ ആ പഴയ ‘സാധാരണ’ ജീവിതം തിരികെ കിട്ടുമല്ലോ.
അങ്ങനെയിരിക്കെ, രണ്ടാം തരംഗത്തിന് ശേഷം കോവിഡ് അൽപ്പമൊന്ന് ശമിച്ചപ്പോൾ, മനസ്സ് ശാന്തമാക്കാനും നഷ്‌ടമായ സമയവും അനുഭവങ്ങളുമൊക്കെ തിരിച്ച് പിടിക്കാനുമായി റിഥി വലിയൊരു ഷോപ്പിംഗ് നടത്തുകയും ഗോവയിൽ ഒരു മാസം നീണ്ട അവധി ആഘോഷിക്കുകയും ചെയ്ത് കയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം ചെലവഴിച്ചു.
റിഥിയെപ്പോലെയാണെന്ന് തോന്നിപ്പോയി, അല്ലേ? എങ്കിൽ നിങ്ങളും പകരം വീട്ടുന്ന മട്ടിൽ ചെലവഴിക്കുന്ന (റിവെഞ്ച് സ്‌പെൻഡിങ്) വ്യക്തിയാണ്.
പക്ഷേ വിഷമിക്കേണ്ടതില്ല, ഇക്കാര്യത്തിൽ നിങ്ങൾ തനിച്ചല്ല. നമ്മൾ എല്ലാവരുടെയുള്ളിലും ദേഷ്യമോ ഉത്കണ്ഠയോ പണം ചെലവഴിച്ച് എന്തെങ്കിലും ചെയ്യാനുള്ള അതിയായ ആഗ്രഹമോ അടക്കി വെച്ചിട്ടുണ്ട്.
ലോക്ക്ഡൗൺ കൈകാര്യം ചെയ്യുന്നത് നമുക്കെല്ലാവർക്കും പ്രയാസകരമായിരുന്നു എന്നതാണ് ഇതിന് പ്രധാന കാരണം. തൊഴിൽ രഹിതരായി വീട്ടിലേക്ക് മടങ്ങേണ്ടി വന്നത് മുതൽ പല വിധത്തിലുള്ള പ്രശ്‌നങ്ങൾ നമുക്ക് നേരിടേണ്ടി വന്നു.
ഇതുകൂടാതെ സുഹൃത്തുക്കളുമായും കുടുംബവുമായും ബന്ധുക്കളുമായും ചെലവഴിച്ചിരുന്നത് പോലുള്ള ഒത്തുചേരലുകൾ നമുക്ക് നഷ്ടമായി.
നമുക്ക് നന്നായി ഒരുങ്ങാൻ ലഭിക്കുന്ന അവസരങ്ങളും ഇത് ഇല്ലാതാക്കി. ചുറ്റുമുള്ളവരുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരാനും നമ്മളെ ഊർജ്ജസ്വലരും ഉന്മേഷവാന്മാരുമാക്കി മാറ്റാനും കഴിയുന്ന സന്ദർഭങ്ങളായിരുന്നു അതെല്ലാം.
കഴിഞ്ഞ രണ്ട് വർഷത്തെ ലോക്ക്ഡൗൺ കാലയളവിൽ, പൊതുവെ പൈജാമകളും മുഷിഞ്ഞ ടി-ഷർട്ടുകളുമൊക്കെ ധരിച്ച് നമ്മൾ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടുകയായിരുന്നു.
ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം നിർണ്ണയിക്കുന്നതിലും അത്യാവശ്യ സന്ദർഭങ്ങളിൽ പ്രയോജനപ്പെടുന്നതിന് കഴിയാവുന്നത്ര തുക മിച്ചം പിടിക്കുന്നതിലും ആയിരുന്നു ആരംഭത്തിൽ നാം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ കോവിഡിന് ശേഷമുള്ള കാലം എത്തിച്ചേർന്നതിനാൽ, കഴിഞ്ഞ രണ്ട് വർഷത്തിലധികമായി തങ്ങൾ നഷ്ടപ്പെടുത്തിയെന്ന് കരുതുന്ന അനുഭവങ്ങൾ തിരിച്ച് പിടിക്കുന്നതിനായി പണം ചെലവഴിക്കാൻ ആളുകൾ തയ്യാറാവുകയാണ്.
വളരെയടുത്ത സുഹൃത്തിന്റെ വിവാഹത്തിന് പോകാൻ ലീവ് അനുവദിക്കാതിരുന്ന മാനേജറിനോടും മെട്രോയിൽ വെച്ച് മാസ്ക്ക് ധരിക്കാതെ നിങ്ങളുടെ മുഖത്തേക്ക് ചുമച്ച അമ്മാവനോടും എന്നെങ്കിലും പകരം വീട്ടണമെന്ന് തോന്നാറുള്ളത് പോലെ, സാധനങ്ങൾ വാങ്ങിക്കൂട്ടിയും നന്നായി വസ്ത്രം ധരിച്ചും പുറത്ത് പോയി ഭക്ഷണം കഴിച്ചും സാധ്യമായ മറ്റെല്ലാ കാര്യങ്ങളും ചെയ്തും കോവിഡിനോട് പക വീട്ടാൻ നാം തീരുമാനിച്ച് കഴിഞ്ഞു.
പകരം വീട്ടാൻ പണം അമിതമായി ചെലവഴിച്ചാൽ, സന്തോഷകരമായി ആരംഭിച്ച കാര്യങ്ങൾ പിന്നീട് ദുഃഖകരമായി മാറും. പ്രതികാരത്തിന്റെ ഭാഗമായി ആളുകൾ നല്ല വസ്ത്രങ്ങളും ഹീലുള്ള ചെരുപ്പുകളും ധരിക്കാൻ തുടങ്ങി, ഉദ്യോഗസ്ഥർ ജോലിയിൽ നിന്ന് രാജി വെച്ചു, യാത്രികർ മലമുകളിലേക്ക് കയറ്റവും ആരംഭിച്ചു.
ലളിതമായ വാക്കുകളിൽ പറഞ്ഞാൽ, നിങ്ങൾ ആസൂത്രണം ചെയ്തതും എന്നാൽ കോവിഡ് കാരണം സാധിക്കാതിരുന്നതുമായ എല്ലാ കാര്യങ്ങളും പകരം വീട്ടുന്ന മട്ടിൽ ചെലവഴിക്കുക (റിവെഞ്ച് സ്‌പെൻഡിങ്) എന്നതിന്റെ ഭാഗമായി വരും.
നഷ്ടമായ കാലയളവ് നികത്താൻ വലിയൊരു തുക ചെലവഴിക്കുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റിലെ സാധ്യമാകാതെ പോയ എല്ലാ ഇനങ്ങൾക്കും വീണ്ടും പണം ചെലവഴിക്കുന്നത്, കഴിഞ്ഞ വർഷം നഷ്ടമായ യാത്രകൾ നികത്താൻ വേണ്ടി നീണ്ട അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യുന്നത്, ഈ കോവിഡ് കാലമത്രയും ഉപയോഗിച്ച പഴയ സോഫയ്ക്ക് പകരം പുതിയ ഫർണിച്ചർ വാങ്ങുന്നത് മുതലായവയെല്ലാം ഇതിൽ ഉൾപ്പെടും.
കോവിഡ് മഹാമാരി വരുത്തി വെച്ച ഭയാനകവും സമ്മർദ്ദം നിറഞ്ഞതുമായ അനുഭവങ്ങളിലൂടെ കടന്ന് പോയ ശേഷം സന്തോഷം അനുഭവിക്കാനും ദുരിത കാലഘട്ടത്തെ കുറിച്ച് മറക്കാനും നമുക്ക് എല്ലാവർക്കും ആഗ്രഹമുണ്ട്.
പണം എത്ര ചെലവഴിച്ചിട്ടെങ്കിലും ജീവിതം പൂർണ്ണമായി ആസ്വദിക്കുന്നതിലൂടെ, നമ്മൾ നേരിട്ട ഈ പ്രശ്‌നങ്ങൾക്ക് പകരം വീട്ടാനാകുമെന്ന് നാമെല്ലാവരും വിശ്വസിച്ച് തുടങ്ങിയിരിക്കുന്നു.
ഈ പ്രതികാര നാടകം ആദ്യമായി അരങ്ങേറിയത് 2020 ഏപ്രിൽ 7-ന് ചൈനയിലാണ്, ഗ്വാൻജോയിലെ Hermès ഫ്ലാഗ്ഷിപ്പ് സ്റ്റോർ 2.7 മില്ല്യൺ ഡോളർ വിൽപ്പനയിലൂടെ റെക്കോർഡിട്ടു, അതായത് ഏകദേശം 17 കോടി രൂപ.
ഇതിന് സമാനമായി baofuxing xiaofei അല്ലെങ്കിൽ “റിവെഞ്ച് ബൈയിംഗ്” എന്ന പ്രതിഭാസം Gucci, Prada, Louis Vuitton, Estee Lauder എന്നിവയിലും റെക്കോർഡ് ചെയ്യപ്പെട്ടു. ഇത് ലോകമെമ്പാടും വ്യാപിക്കാൻ വളരെ സമയമൊന്നുമെടുത്തില്ല.
ഡെൽഹിയിലെ Emporio Mall LV സ്റ്റോറിന് വെളിയിൽ ഉപഭോക്താക്കൾ 45 മിനിറ്റ് വരെ വരിയിൽ നിന്നപ്പോൾ Gucci അവരുടെ ഉപഭോക്താക്കൾക്ക് ടോക്കണുകൾ നൽകാൻ ആരംഭിച്ചു.
പിന്നീട്, കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ കാരണം സരോജിനി, ലജ്‌പത്, ഗഫാർ മാർക്കറ്റുകൾ ഒന്നിലധികം തവണ മാസങ്ങളോളം അടച്ചിടേണ്ടി വന്നു.
2021-ൽ Bain-നോടൊപ്പം സഹകരിച്ച് Flipkart പുറത്തിറക്കിയ ‘How India Shops Online’ റിപ്പോർട്ട് പ്രകാരം, 2021-ൽ ഇന്ത്യൻ ഇ-കൊമേഴ്‌സ് ബിസിനസ്സ് 25% വളർന്നിട്ടുണ്ട്. അതേസമയം 2021-ൽ $6 ബില്യൺ മൂല്യമുള്ള ഇന്ത്യയുടെ ആഡംബര ഉൽപ്പന്ന വിപണിയുടെ മൂല്യം 2022-ൽ 8.5 ബില്യൺ ഡോളറാകുമെന്നാണ് Euromonitor International കണക്കാക്കുന്നത്.
2020-ൽ, സ്ത്രീ ഉപഭോക്താക്കളുടെ എണ്ണം പുരുഷന്മാരേക്കാൾ 1.5-2 മടങ്ങ് വേഗത്തിൽ ഉയർന്നു. പുതിയ ഉപഭോക്തൃ വളർച്ചയുടെ 80%-വും ടയർ 2-ഉം ചെറുപട്ടണങ്ങളുമാണ്.
FICCI, Thrillophillia എന്നിവയുടെ സർവേ റിപ്പോർട്ട് അനുസരിച്ച് ആളുകൾക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹം മുമ്പത്തേക്കാൾ രണ്ട് മടങ്ങ് വർദ്ധിച്ചു എന്ന് കാണാം.
കൂടുതൽ നേടാനുള്ള ആഗ്രഹം കാരണം.
ആരോടാണ് അല്ലെങ്കിൽ എന്തിനോടാണ് ആളുകൾ പകരം വീട്ടുന്നതെന്നാണ് നിങ്ങൾ കരുതുന്നത്? ലോക്ക്ഡൗണിന്റെ പരിമിതികൾ, നിർബന്ധിതമായ ചെലവ് ചുരുക്കിയുള്ള ജീവിതം, അല്ലെങ്കിൽ പഴയ റീട്ടെയിൽ തെറാപ്പിയിൽ നിന്നുള്ള സന്തോഷം നഷ്‌ടപ്പെട്ടത് എന്നിവയെ വേണമെങ്കിൽ കുറ്റപ്പെടുത്താം.
ഒരു വർഷം മുഴുവൻ വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടി മിച്ചം വെയ്ക്കുകയായിരുന്നോ - തീർച്ചയായും നമുക്ക് സ്വയം സന്തോഷിക്കാനും നഷ്‌ടമായ സമയം നികത്താൻ കുറച്ചുകൂടി ചെലവഴിക്കാനും കഴിയും.
ഇത് കുറച്ച് നേരത്തേക്ക് മാത്രം ശേഷിക്കുന്നതാണെങ്കിലും അനിവാര്യമായ സന്തോഷം നൽകിയേക്കാം. മറുവശത്ത്, മഹാമാരിയുടെ ആഘാതം, അശ്രദ്ധമായി പണം ചെലവഴിക്കുന്നതിലേക്ക് നയിച്ചേക്കാം.
ഭയാനകമായ ഈ കാലഘട്ടത്തിന്റെ ഫലമായി നമ്മിൽ പലരും സന്തുഷ്‌ടി ആഗ്രഹിക്കുന്നു. മഹാമാരി സൃഷ്ടിച്ച നാശനഷ്ടങ്ങൾ, ആകെ ഒരു ജീവിതം മാത്രമേ ഉള്ളുവെന്നും അത് വളരെ കുറച്ച് കാലം മാത്രമേയുള്ളൂ എന്നുമുള്ള വിശ്വാസം ഭൂരിഭാഗം ആളുകളിലും ജനിച്ചു.
ഇത്തരത്തിലുള്ള ചെലവുകൾ "റിയാക്റ്റൻസ്" എന്നറിയപ്പെടുന്ന മനഃശാസ്ത്രപരമായ ആശയവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് Mint-ലെ ഒരു ലേഖനത്തിൽ പറയുന്നു.
ആളുകൾക്ക് നിരോധിക്കപ്പെടുന്നതോ അവരിൽ നിന്ന് ഒഴിവാക്കപ്പെടുന്നതോ ആയ എന്തെങ്കിലും കാര്യത്തോടുള്ള അവരുടെ പ്രതികരണത്തെയാണ് ‘റിയാക്റ്റൻസ്’ സൂചിപ്പിക്കുന്നത്.
ആളുകളുടെ സ്വാതന്ത്ര്യമോ ചോയ്‌സോ പരിമിതപ്പെടുത്തിയാൽ അവർ അതിനപ്പുറത്തേക്ക് കടക്കാൻ കൂടുതൽ ശക്തമായി ശ്രമിക്കും.
ഷോപ്പിംഗിന് പോകുക, പുറത്ത് പോയി ഭക്ഷണം കഴിക്കുക, സിനിമ കാണുക, പക വീട്ടുന്നതുപോലെ യാത്ര ചെയ്യുക എന്നിങ്ങനെ ആഡംബരങ്ങളിൽ ഏർപ്പെടാനുള്ള വലിയ ആഗ്രഹത്തിന് ഈ പ്രതികരണം കാരണമായേക്കാം.
അതേ ലേഖനത്തിൽ, Subliminal Ideas-ന്റെ ബിഹേവിയറൽ ഇക്കണോമിസ്റ്റും ഡയറക്ടറുമായ ആശ്ലേഷ സ്വാമിനാഥൻ പറയുന്നത്, “ലോക്ക്ഡൗൺ കാലയളവിൽ ദീർഘകാലത്തേക്ക് ആളുകൾക്ക് അവശ്യ വസ്തുക്കൾ അല്ലാത്തവയോ ആഡംബര വസ്തുക്കളോ വാങ്ങാൻ കഴിഞ്ഞില്ല.
ലോക്ക്ഡൗണിന് മുമ്പ് ഇത്തരം വസ്തുക്കൾ പതിവായി വാങ്ങുന്ന ശീലമുള്ളവരായിരുന്നെങ്കിൽ, പഴയതുപോലെ എല്ലാം തുറന്നു കഴിയുമ്പോൾ അവർ ഇക്കാര്യങ്ങൾക്ക് അമിതമായി ചിലവാക്കിയേക്കാം. ലോക്ക്ഡൗണിനിടെ വാങ്ങാനാകാതിരുന്നവ വാങ്ങുന്നതിലൂടെ ആ നഷ്ടം നികത്തേണ്ടതുണ്ടെന്ന് (പോസിറ്റീവ് ഇമോഷൻ) ഇവർ കരുതുന്നു” എന്നാണ്.
വളരെ പ്രയാസകരമായ ഈ സമയത്ത് ഇത്തരം ആഘോഷങ്ങൾ നിങ്ങളുടെ സമ്പാദ്യങ്ങളിൽ വിള്ളൽ വരുത്തുമെന്ന കാര്യം ഓർമ്മിക്കുക.
ഈ ചോദ്യങ്ങൾ നിങ്ങളോട് ചോദിക്കുക:
ഇവയിൽ മിക്ക ചോദ്യങ്ങളുടെയും നിങ്ങളുടെ ഉത്തരം ‘അതെ’ എന്നാണെങ്കിൽ നിങ്ങളുടെ ചെലവുകൾ വൻതോതിൽ ഉയർന്നുവെന്ന വസ്‌തുത മനസ്സിലാക്കുക.
ക്രെഡിറ്റ് കാർഡ് കടം ഉയരുന്നതും കയ്യിൽ പണമില്ലാതെയാകുന്നതും നിങ്ങളുടെ ശരാശരി മാസച്ചെലവിനെക്കാൾ കൂടുതൽ ചെലവാക്കുന്നതുമെല്ലാം നിങ്ങൾ പകരം വീട്ടുന്ന മട്ടിൽ ചെലവഴിക്കുന്ന (റിവെഞ്ച് സ്‌പെൻഡിങ്) കാലയളവിലാണെന്ന് തെളിയിക്കുകയാണ്.
പണം ചെലവാക്കുന്നതിലൂടെ നിങ്ങൾക്ക് ഹ്രസ്വ കാലത്തേക്ക് സംതൃപ്‌തി ലഭിക്കുമെങ്കിലും എല്ലാ സമ്പാദ്യങ്ങളും ചെലവാക്കാതിരിക്കേണ്ടത് വളരെ പ്രധാനമാണ്.
താങ്ങാവുന്നതിനെക്കാൾ അമിതമായ റിവെഞ്ച് സ്പെൻഡിങ് ദീർഘകാല സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
നിരവധി ആളുകൾ കോവിഡിന് ശേഷമുള്ള ജീവിതവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ മറുവശത്ത് വരുമാനത്തിൽ വന്ന കുറവും ജോലി നഷ്ടങ്ങളും നേരിടുന്ന ഒരു വിഭാഗമുണ്ട്.
ഇത്തരം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ റിവെഞ്ച് സ്പെൻഡിങ്, പ്രശ്‌നം കുടുതൽ വഷളാക്കുകയേയുള്ളൂ. “ഞാൻ കാണിച്ച് തരാം” എന്ന പ്രതികാര ചിന്ത മാത്രമായിരിക്കാം ആദ്യമിത്. എന്നാൽ ഈ ചിന്ത നിയന്ത്രിക്കാതിരുന്നാൽ സാമ്പത്തിക കാര്യങ്ങളിലും സ്നേഹബന്ധങ്ങളിലും പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം.
പകരം വീട്ടുന്ന മട്ടിൽ ചെലവഴിക്കുന്നതുമായി (റിവെഞ്ച് സ്‌പെൻഡിങ്) ബന്ധപ്പെട്ട് വളരെ സാധാരണയായി കാണപ്പെടുന്ന ചില അപകടങ്ങൾ ഇതാ:
- കുറഞ്ഞ സമ്പാദ്യ ശീലം
സമ്പാദ്യം കരുതിവയ്ക്കാനുള്ള ശേഷിയെ ഇത് ഇല്ലാതാക്കുന്നു. നിങ്ങളുടെ സമ്പാദ്യ ശീലം ഇല്ലാതാകുന്നതിലൂടെ, അധിക ബില്ലുകൾ അടയ്‌ക്കേണ്ടതിന് അനാവശ്യ വായ്‌പകൾ എടുക്കേണ്ടി വരികയും ഇത് നിങ്ങളിൽ മാനസികസമ്മർദ്ദം കൂട്ടുകയും ചെയ്തേക്കാം.
- കടക്കാരാക്കുന്നു
നിങ്ങളെ എടുത്തുചാട്ടക്കാരും നിർബന്ധബുദ്ധിയുമുള്ള ഉപഭോക്താക്കളാക്കി മാറ്റുന്നു എന്നതാണ് ഇതിന്റെ ഏറ്റവും ഗുരുതരമായ അനന്തരഫലം.
ചെലവുകൾ നികത്താൻ ചിലയാളുകൾ ക്രെഡിറ്റ് കാർഡുകളുടെയോ വായ്‌പകളുടെയോ സഹായത്തോടെ പണം കടമെടുക്കാൻ ആരംഭിച്ചേക്കാം.
എളുപ്പം കടമെടുക്കാൻ സാധിക്കുന്നത്, ദീർഘകാലമായി ചെലവഴിക്കുന്നയാളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ ലംഘിക്കുന്നതിനും കടക്കെണിയിലേക്ക് വഴുതി വീഴുന്നതിനും ഇടയാക്കിയേക്കാം.
- സാമ്പത്തിക ലക്ഷ്യങ്ങളിൽ വരുത്തുന്ന വിട്ടുവീഴ്‌ചകൾ
സാമ്പത്തിക ആസൂത്രകർ ചൂണ്ടിക്കാണിച്ചതുപോലെ, ഇതുവഴി നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായി വരുന്നു. ഇത് ഒരു വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെയാണ് ബാധിക്കുന്നത്.
ചെലവാക്കാനുള്ള ഈ ആഗ്രഹത്തെ നിയന്ത്രിക്കാൻ ആദ്യം അതിന്റെ ഉറവിടം നാം കണ്ടെത്തണം.
വികാരങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന സ്വഭാവമാണ് റിവെഞ്ച് സ്‌പെൻഡിങ്. അപ്രതീക്ഷിതമായ ഈ കാലയളവിൽ നമ്മൾ കൂടുതൽ സുരക്ഷിതരാണെന്ന തോന്നൽ ആളുകളിൽ ഇതുണ്ടാക്കുന്നു.
പൊതുവെ നെഗറ്റീവ് വികാരങ്ങൾ കുറയ്ക്കുന്ന രീതിയിൽ പ്രവർത്തിക്കാനാണ് എല്ലാവർക്കും താൽപര്യം. എന്നാൽ ഈ അനിശ്ചിതത്വം നെഗറ്റീവ് വികാരമായ ഭയത്തെ ഉണർത്തുന്നു.
ഭാവിയിലെ സാമ്പത്തിക സ്ഥിരതയെക്കാൾ ഇപ്പോഴത്തെ സുരക്ഷ എന്ന മനോവികാരമാണ് ആളുകൾ കൂടുതൽ ആഗ്രഹിക്കുന്നത്.
മാസങ്ങളോളം കരുതലോടെ സമ്പാദിച്ച ശേഷം (അല്ലെങ്കിൽ മറ്റൊന്നിലും ചെലവഴിക്കേണ്ടി വരാതിരുന്നതിനാലുള്ള സമ്പാദ്യം) ചെറിയ രീതിയിൽ ചെലവഴിക്കുന്നതിൽ തെറ്റൊന്നുമില്ല, എന്നാൽ സന്തോഷം കണ്ടെത്തുന്നതിനോ കഴിഞ്ഞ വർഷം നഷ്ടമായതിനെല്ലാമായി പകരം വീട്ടുന്നതിനോ അമിതമായി ചെലവഴിക്കുന്നത് തിരിച്ചടിക്ക് കാരണമാകും.
ചെലവഴിക്കാനുള്ള ഈ പ്രേരണയെ നിയന്ത്രിക്കാനുള്ള ചില മാർഗ്ഗങ്ങൾ ഇതാ:
- എല്ലാം വിശകലനം ചെയ്യുക
നിങ്ങൾ നല്ലൊരു തുക ചെലവാക്കുന്നതിനും ഒരു ഇനം വാങ്ങുന്നതിനും മുമ്പ് സ്വയം ചോദിക്കുക - നിങ്ങൾക്ക് നിലവിൽ ഈ സാധനം വേണോ? നിങ്ങൾക്ക് ഇത് എത്രമാത്രം ഉപകരിക്കും?
ഏറ്റവും മികച്ച ഡീൽ ആണിതെന്ന് ഉറപ്പാക്കാൻ നിങ്ങൾ നിരക്കുകൾ തമ്മിൽ താരതമ്യം ചെയ്തോ? ഇത് അത്യാവശ്യമാണെന്ന് ഉറപ്പാണോ?
ഇതിനെക്കാൾ മികച്ച മറ്റെന്തെങ്കിലും ലഭിക്കുമോ? ഇതിന് ഇത്രയും തുക ചെലവഴിക്കേണ്ടതുണ്ടോ? സാമ്പത്തികപരമായി എന്ത് തീരുമാനമെടുക്കുന്നതിനും മുമ്പ് നന്നായി അലോചിക്കുക.
- നിങ്ങളുടെ ചെലവ് ട്രാക്ക് ചെയ്യുക
ആദ്യം തന്നെ ഒരു ബഡ്‌ജറ്റ് തയ്യാറാക്കുക. ബഡ്‌ജറ്റ് ഉണ്ടെങ്കിൽ നിങ്ങളുടെ ചെലവുകളെല്ലാം കൂടുതൽ വ്യക്തതയോടെ ക്രമീകരിക്കാനാകും.
ഓരോ ചെലവുകൾക്കും നിശ്ചിത തുക മാറ്റി വയ്ക്കുന്നത് അനാവശ്യ വാങ്ങലുകൾ ഒഴിവാക്കാൻ സഹായിക്കും.
ഇത് കൂടാതെ നിങ്ങൾ എന്ത് കാര്യത്തിലാണ് കൂടുതൽ ചെലവാക്കുന്നതെന്ന് വിലയിരുത്താനാകും. ഒരു ബഡ്‌ജറ്റിന്റെ സഹായത്തോടെ നമ്മുടെ ചെലവുകൾ ട്രാക്ക് ചെയ്യാനും വിലയിരുത്താനുമാകും.
നമ്മുടെ സമ്പാദ്യങ്ങളെല്ലാം എവിടെയാണ് ചെലവഴിക്കപ്പെടുന്നതെന്ന് കണ്ടെത്താനും ഇത് സഹായിക്കുന്നു.
നിങ്ങൾ എന്തെങ്കിലും വാങ്ങുമ്പോൾ, വാങ്ങിയ ഇനവും അതിന്റെ നിരക്കും കുറിച്ച് വയ്ക്കുക.
നിങ്ങളുടെ ചെലവുകൾ അപ്പപ്പോൾ പതിവായി ട്രാക്ക് ചെയ്യുന്നത്, നിങ്ങൾ ഏതൊക്കെ ദിവസങ്ങളിലാണ് ചെലവഴിക്കുന്നത്, ചെലവാക്കാൻ നിർബന്ധിതരായ സന്ദർഭം, നിരവധി സമയം ചെലവഴിച്ച വെബ്സൈറ്റുകൾ എന്നിവ പോലുള്ള നിങ്ങളുടെ ഉപയോഗരീതികൾ കണ്ടെത്താൻ സഹായിക്കും.
നമ്മുടെ പ്രതിവാര ചെലവ് കൂട്ടി നോക്കുന്നത്, കൂടുതൽ വാങ്ങിക്കൂട്ടാനുള്ള നമ്മുടെ ആഗ്രഹത്തിൽ വലിയ വ്യത്യാസം വരുത്തിയേക്കാം.
ചെലവുകൾ സ്വയമേവ തരംതിരിക്കുന്ന സ്‌മാർട്ട്ഫോൺ ആപ്പുകൾ ഉപയോഗിക്കുന്നത്, നിങ്ങളുടെ ചെലവുകൾ ട്രാക്ക് ചെയ്യാനുള്ള ഒരു മാർഗ്ഗമാണ്.
നിരവധി ക്രെഡിറ്റ് കാർഡ് കമ്പനികൾ നിങ്ങളുടെ ചെലവുകൾ ട്രാക്ക് ചെയ്യാറുണ്ട്. ആവശ്യമില്ലാത്തതും ഒഴിവാക്കാവുന്നതുമായ ചെലവുകൾ എന്തൊക്കെയാണെന്ന് കാണാൻ പരിശോധിക്കുക.
- വിൻഡോ ഷോപ്പിംഗ് നടത്തുക
കോവിഡ് മഹാമാരിക്ക് ശേഷം ഒരു മാളോ സൂപ്പർമാർക്കറ്റോ ആദ്യമായി സന്ദർശിക്കുമ്പോൾ വിൻഡോ ഷോപ്പിംഗ് നടത്തി നോക്കുക.
നിങ്ങളുടെ ക്രെഡിറ്റ് കാർഡുകൾ വീട്ടിൽ വെച്ചിട്ട്, കുറച്ച് പണം മാത്രം കയ്യിൽ കരുതി ഷോപ്പിംഗിന് പോകുന്നത് മികച്ച ഒരു ആശയമാണ്.
വിൻഡോ ഷോപ്പിംഗ് നടത്തുമ്പോഴോ കയ്യിൽ പണമില്ലാതെ ചുറ്റിത്തിരിയുമ്പോഴോ ചെലവഴിക്കാനുള്ള സന്ദർഭം ഒഴിവായിക്കിട്ടും.
അപ്പോൾ അനാവശ്യ കാര്യങ്ങൾക്ക് നിങ്ങൾ പണം ചെലവഴിക്കുകയുമില്ല.
എന്നിരുന്നാലും, ഈ കാലത്ത് നിങ്ങൾക്ക് ഫോൺ ഉപയോഗിച്ചും പണമടയ്ക്കാം. നിങ്ങൾ ഒറ്റയ്ക്കല്ല പോകുന്നതെങ്കിൽ നിങ്ങളുടെ ഫോൺ കുടുംബാംഗങ്ങൾക്ക് കൈമാറുക.
എന്തെങ്കിലും വാങ്ങാൻ ഓരോ തവണ തോന്നുമ്പോഴും ഫോൺ ആവശ്യപ്പെടേണ്ടി വരും. ഈ ഒരൊറ്റ അധിക ഘട്ടം അനാവശ്യ വാങ്ങലുകൾ നടത്തുന്നത് ഒഴിവാക്കാൻ നിങ്ങളെ സഹായിച്ചേക്കാം.
- അമിതാവേശം അരുത്
നിങ്ങൾക്ക് അർഹതയുള്ളതാണെന്ന് കരുതി സമ്പാദ്യങ്ങളെല്ലാം ചെലവഴിച്ച് തീർക്കരുത്. കഴിഞ്ഞ വർഷം യാത്ര പോകാൻ മാറ്റി വെച്ച തുക, സാഹചര്യങ്ങൾ അനുവദിക്കുകയാണെങ്കിൽ ഈ വർഷം ഉപയോഗിക്കാം. എന്നാൽ കഴിഞ്ഞ വർഷം പോകാനായില്ലെന്ന് കരുതി യാത്രയുടെ ദൈർഘ്യവും ചെലവും ഇരട്ടിയാക്കരുത്. കഴിഞ്ഞ വർഷത്തെ നഷ്ടം നികത്താൻ ഈ വർഷം നിരവധി അവധിക്കാലയാത്രകൾ നടത്താമെന്നുള്ള വിചാരം നിയന്ത്രിക്കുക. ഇല്ലെങ്കിൽ അവ നിങ്ങളുടെ സമ്പാദ്യങ്ങൾ ഇല്ലാതാക്കും.
നാം കണ്ടത് പോലെ, അത്യാവശ്യ സന്ദർഭങ്ങളിൽ ഉപകരിക്കാൻ പണം നിക്കീ വയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്.
- നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ ക്രമീകരിക്കുക
ക്രെഡിറ്റ് കാർഡ് കടം തിരിച്ചടയ്ക്കാതിരിക്കുകയും ക്രെഡിറ്റ് കാർഡ് കടം റീഫിനാൻസ് ചെയ്‌ത് കൂടുതൽ ചെലവ് വരുത്തുകയും മിച്ചം വയ്ക്കാനുള്ള ലക്ഷ്യങ്ങളിൽ പരാജിതരാകുകയും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഇടപഴകുന്നതിനേക്കാൾ കൂടുതൽ സമയം ഷോപ്പിംഗിനായി ചെലവഴിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾ അമിതമായി ചെലവാക്കുന്നവരാണ്. ഇത് നിങ്ങളുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ ക്ഷേമത്തിന് ദോഷകരമാണ്.
നിങ്ങളുടെ ജീവിതത്തിന് മൂല്യം നൽകുന്ന കാര്യങ്ങൾക്കോ അനുഭവങ്ങൾക്കോ വേണ്ടി പണം ചെലവഴിക്കുമ്പോഴാണ് നിങ്ങളുടെ ചെലവാക്കൽ ശൈലി മികച്ചതാണെന്ന് പറയാൻ കഴിയുന്നത്.
വിവേകപൂർവ്വം ചെലവഴിക്കുകയാണെങ്കിൽ കടക്കെണിയിൽ അകപ്പെടാതെ തന്നെ ഈ ഇനങ്ങളും അനുഭവങ്ങളും വാങ്ങാനായേക്കാം. അതിനൊപ്പം നിങ്ങൾക്ക് പ്രധാനപ്പെട്ട ജീവിത ലക്ഷ്യങ്ങൾക്ക് വേണ്ടി സമ്പാദിക്കുകയും ചെയ്യാം.
അത്തരത്തിലുള്ള നിങ്ങളുടെ ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാത്ത പക്ഷം നിങ്ങൾ പണം പാഴാക്കുകയാണ് ചെയ്യുന്നത്.
- പരിധികൾ വയ്ക്കുക
ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് പരിധി സജ്ജീകരിക്കാൻ ഇപ്പോൾ എളുപ്പമാണ്. നിങ്ങൾ അമിതമായി ചെലവാക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ അതിന്റെ പരിധി കുറയ്ക്കുക.
തീരുമാനങ്ങൾ എടുക്കേണ്ട ചുമതല നിങ്ങളിൽ നിന്ന് ഒഴിവാക്കുന്ന മറ്റൊരു മാർഗ്ഗമാണ് പ്രീ-പെയ്‌ഡ് കാർഡുകൾ.
ലോക്ക്ഡൗൺ സാഹചര്യത്തിൽ സാമ്പത്തിക അച്ചടക്കം പാലിക്കാൻ നിരവധി ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്.
സ്വയം നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ, ഇക്കാര്യത്തിൽ കഴിവുള്ള സാമ്പത്തിക വിദഗ്ദ്ധരുടെ സഹായം തേടുന്നത് നല്ലതാണ്. പകരം വീട്ടുന്ന മട്ടിൽ ചെലവഴിക്കുന്നത് (റിവെഞ്ച് സ്‌പെൻഡിങ്) ഇന്ന് സന്തോഷം നൽകിയാലും നാളെ വേദനയായിരിക്കും പ്രദാനം ചെയ്യുക.
- പ്രവർത്തനങ്ങളിൽ വ്യത്യാസം വരുത്തുക
ലോക്ക്ഡൗണിൽ നിന്ന് പുറത്ത് കടക്കുമ്പോൾ, നിങ്ങൾക്ക് കടകളൊക്കെ സന്ദർശിക്കാനുള്ള പ്രേരണയുണ്ടാകും.
അവിടെ എത്തിക്കഴിയുമ്പോൾ നിങ്ങൾ പണം ചെലവഴിക്കുമെന്നത് ഏറെക്കുറെ തീർച്ചയാണ്.
നിങ്ങളിത് ഏറെക്കാലമായി ചെയ്യാതിരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഒട്ടും ചെലവഴിക്കാതെ ജീവിക്കുകയായിരുന്നതിനാൽ അമിതമായി പണം ചെലവഴിക്കാൻ തോന്നുന്നത് മനുഷ്യ സഹജമാണ്.
കുറച്ച് കൂടി കാത്തിരിക്കുക. ആദ്യത്തെ കുറച്ച് ദിവസങ്ങൾ മറ്റെന്തെങ്കിലും ചെയ്ത് നോക്കുക. നടത്തമോ ഓട്ടമോ സൈക്കിൾ സവാരിയോ പോലുള്ള കായികപരമായ ആക്റ്റിവിറ്റികൾ ചെയ്യുന്നത് വീടിന് പുറത്ത് ഒഴിവ് സമയം ചെലവഴിക്കാനുള്ള മെച്ചപ്പെട്ട മാർഗ്ഗമാണ്.
അത്രയും ദിവസത്തേക്ക് കടകളിൽ പോകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാം. ഒടുവിൽ പോകാൻ തീരുമാനിക്കുമ്പോൾ, നിങ്ങൾക്കുള്ള പ്രേരണയുടെ കാഠിന്യം കുറയുന്നതിനാൽ കൂടുതൽ മെച്ചപ്പെട്ട രീതിയിലായിരിക്കും നിങ്ങൾ ചെലവുകൾ കൈകാര്യം ചെയ്യുക.
- സാമ്പത്തിക പ്രതിബദ്ധത വർദ്ധിപ്പിക്കുക
ലോക്ക്ഡൗൺ സമയത്ത്, ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങി ജീവിച്ചവരാണ് നമ്മൾ.
ഇത് നിങ്ങളുടെ പണം മിച്ചം വെയ്ക്കാനും മുമ്പുണ്ടായിരുന്ന അനാവശ്യ ചെലവുകൾ ഒഴിവാക്കാമായിരുന്നു എന്ന തിരിച്ചറിവ് നേടാനും സഹായിച്ചിട്ടുണ്ടാകും.
ചിട്ടയായ രീതിയിൽ നിക്ഷേപം നടത്തുക. നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടിൽ നല്ലൊരു തുക സൂക്ഷിക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു നിക്ഷേപം നടത്തുക.
അങ്ങനെ അമിതമായ ചെലവുകളോടുള്ള പ്രേരണ ഇല്ലാതാക്കാം.
- അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന ചിന്തയോട് പോരാടുക
അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു എന്ന ചിന്ത (FOMO) നിങ്ങൾ ചെലവഴിക്കുന്ന രീതിയെ ബാധിക്കുകയും നിങ്ങൾക്ക് താങ്ങാനാകാത്ത സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യും. സാമ്പത്തിക FOMO നേരിടാനുള്ള ഈ 5 നുറുങ്ങുകൾ പരിശോധിക്കൂ.
അനാവശ്യമായ ചെലവ് ഒഴിവാക്കാൻ, കുറഞ്ഞ നിരക്കിലുള്ള ഇതരമാർഗ്ഗങ്ങൾ പരിഗണിക്കുക. മറ്റുള്ളവരുടെ ജീവിത നിലവാരം നിങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കുക.
- ‘30-ദിവസ നിയമം’ പരിശ്രമിക്കുക
ഈ നിയമം വളരെ ലളിതമാണ്: നിങ്ങൾക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും കാണുകയാണെങ്കിൽ അത് വാങ്ങുന്നതിന് മുമ്പ് 30 ദിവസം കാത്തിരിക്കുക. 30 ദിവസത്തിന് ശേഷവും അത് വാങ്ങാൻ തോന്നുന്നുണ്ടെങ്കിൽ വാങ്ങുക.
അതേക്കുറിച്ച് മറക്കുകയോ അതിന്റെ ആവശ്യമില്ലെന്ന് മനസ്സിലാക്കുകയോ ചെയ്താൽ നിങ്ങൾക്ക് ആ പണം നിങ്ങൾക്ക് സമ്പാദിക്കാം. പണം ചിലവഴിച്ചില്ല എന്നാൽ നിങ്ങൾ ആ പണം സമ്പാദിച്ചു എന്നാണ് അർത്ഥം.
നിങ്ങൾ ആവേശത്തിൽ വാങ്ങലുകൾ നടത്തുന്നവരാണെങ്കിൽ, കാത്തിരിപ്പിന്റെ സംതൃപ്‌തി മനസ്സിലാക്കിത്തരാനും വിവേകത്തോടെയുള്ള സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയും ചെയ്യും.
- ‘നോ’ പറയാൻ പഠിക്കുക
കടകളെല്ലാം തുറക്കുകയും ചെലവാക്കാനുള്ള അവസരങ്ങൾ കൂടുകയും ചെയ്യുമ്പോൾ, ചെലവ് വർധന പരിമിതപ്പെടുത്തുന്നത് പ്രയാസകരമായിരിക്കും.
മറ്റുള്ളവരിൽ നിന്നുള്ള സമ്മർദ്ദത്തിന് വഴങ്ങാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. “നോ” പറയുന്നത് തികച്ചും സ്വീകാര്യമായ കാര്യമാണ്.
പണം ചെലവാക്കുന്നതിന് മുമ്പ് നിങ്ങൾക്ക് പ്രധാനപ്പെട്ട സോഷ്യൽ ആക്റ്റിവിറ്റികൾ ഏതൊക്കെയാണെന്ന് തീരുമാനിക്കുക. നിങ്ങൾക്കും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനും വിശ്രമം ആവശ്യമായിരിക്കുമ്പോൾ ‘നോ’ പറയാവുന്നതാണ്.
ഏറെക്കാലം മിച്ചം പിടിക്കുമ്പോഴും സ്വയം നിയന്ത്രിക്കുമ്പോഴുമാണ് അനാവശ്യ ചെലവുകൾക്കുള്ള പ്രേരണ ഏറ്റവും അധികം ഉണ്ടാകുന്നത്.
പകരം വീട്ടുന്ന മട്ടിൽ ചെലവഴിക്കുന്നത് (റിവെഞ്ച് സ്‌പെൻഡിങ്) എല്ലായ്‌പ്പോഴും ഒരു മോശം കാര്യമല്ലെങ്കിലും, അതുവഴി നിയന്ത്രണമില്ലാതെ കാര്യങ്ങൾ ചെയ്യുന്നത് നിങ്ങൾക്ക് സാമ്പത്തിക നാശം വിതച്ചേക്കാം.
നിങ്ങൾ അർഹിക്കുന്ന, ഉല്ലാസഭരിതമായ കാര്യങ്ങൾക്ക് കുറച്ചധികം തുക ചെലവാക്കാൻ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തൂ. റിവെഞ്ച് സ്‌പെൻഡിങ് ഒഴിവാക്കൂ.