Buy Gold
Sell Gold
Daily Savings
Digital Gold
Instant Loan
Round-Off
Nek Jewellery
നിങ്ങൾ ഓൺലൈനിൽ ഓരോ തവണ ചെലവഴിക്കുമ്പോഴും ചെറിയ തുക മിച്ചം പിടിച്ചുകൊണ്ട് പണം സ്വരൂപിക്കുന്നത് ഒരു രസകരമായ ശീലമാക്കി മാറ്റുന്ന ദൈനംദിന ഗോൾഡ് സേവിംഗ്സ് ആപ്പാണ് ജാർ (Jar).
ജാർ ആപ്പ് (Jar App) ഒരു ഡിജിറ്റൽ പിഗ്ഗി ബാങ്ക് പോലെയാണ്. ഇത് നിങ്ങളുടെ മൊബൈൽ ഫോണിലെ SMS ഫോൾഡറിൽ നിന്ന് ചെലവുകൾ കണ്ടെത്തുകയും നിങ്ങളുടെ ഓരോ ചെലവുകളിലും ഒരു ചെറിയ തുക മിച്ചം പിടിക്കാനായി അടുത്തുള്ള 10-ലേക്ക് റൗണ്ട് ചെയ്യുകയും ചെയ്യുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഓൺലൈനായി 98 രൂപയ്‌ക്ക് മൊബൈൽ റീചാർജ് ചെയ്‌തിട്ടുണ്ടെങ്കിൽ, ജാർ ആപ്പ് (Jar App) നിങ്ങളുടെ SMS ഫോൾഡറിലെ റീചാർജ് സ്ഥിരീകരണ സന്ദേശം കണ്ടെത്തി അത് അടുത്തുള്ള 10, അതായത് 100 രൂപയിലേക്ക് റൗണ്ട് ചെയ്‌ത്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് (നിങ്ങളുടെ UPI ഐഡിയുമായി അറ്റാച്ചുചെയ്‌തത്) ആ 2 രൂപ (100-98) എടുക്കുകയും അത് ഡിജിറ്റൽ ഗോൾഡിൽ സ്വയമേവ നിക്ഷേപിക്കുകയും ചെയ്യും.
ഇങ്ങനെ മിച്ചം പിടിക്കുന്ന ചെറിയ തുകകൾ,ലോകോത്തര നിലവാരത്തിൽ പൂർണ്ണമായും സുരക്ഷിതമാക്കിയതും ഇന്ത്യയിലെ മുൻനിര ബാങ്കുകൾ ഇൻഷൂർ ചെയ്തതുമായ 99.9% ശുദ്ധമായ സ്വർണ്ണത്തിൽ സ്വയമേവ നിക്ഷേപിക്കുകയാണ് ജാർ ആപ്പ് (Jar App) ചെയ്യുന്നത്.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്കുള്ള സമ്പാദ്യങ്ങളും നിക്ഷേപങ്ങളും ഓട്ടോമേറ്റ് ചെയ്യുന്നതിന് UPI ഓട്ടോപേ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഒരേയൊരു ആപ്പാണ് ഇത്. NPCI, മറ്റ് പ്രമുഖ UPI സേവന ദാതാക്കൾ എന്നിവരിൽ നിന്നുള്ള സഹകരണത്തോടെ, ജാർ ആപ്പ് (Jar App) ഇന്ത്യയിലെ വലിയ വിഭാഗം ജനങ്ങൾക്കായി മൈക്രോ സേവിംഗുകൾക്കും നിക്ഷേപങ്ങൾക്കും പൂർണ്ണമായും ഓട്ടോമേറ്റഡ് സൊല്യൂഷനുകൾ കൊണ്ടുവന്നു.
● നിങ്ങൾക്ക് 45 സെക്കൻഡിനുള്ളിൽ ഒരു ജാർ ആപ്പ് അക്കൗണ്ട് ഉണ്ടാക്കാം. ഇതൊരു പേപ്പർ രഹിത പ്രക്രിയയാണ്, ജാർ ആപ്പിൽ (Jar App) സേവിംഗ് ആരംഭിക്കാൻ KYC ആവശ്യമില്ല.
● എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സ്വർണ്ണം വിൽക്കാനും വീട്ടിലിരുന്നു തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം പിൻവലിക്കാനും സാധിക്കും. മിനിമം ലോക്ക് ഇൻ പീരിയഡ് ഇല്ല.
● നിങ്ങൾക്ക് സൗജന്യമായി ഗെയിമുകൾ കളിക്കാനും നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കാനുള്ള അവസരം നേടാനും കഴിയും.
● ജാർ ആപ്പ് (Jar App) നിങ്ങളുടെ സമ്പാദ്യം ഓട്ടോമേറ്റ് ചെയ്യുകയും ദിവസേനയുള്ള സമ്പാദ്യശീലം വളർത്തിയെടുക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
● SEBI-അംഗീകൃത ബാങ്ക് അക്കൗണ്ടുള്ള ഏതൊരു ഇന്ത്യൻ പൗരനും ജാറിൽ (Jar) നിക്ഷേപിക്കാം.
● സ്വർണ്ണം കൈവശം വയ്ക്കുമ്പോൾ ഉണ്ടാവാനിടയുള്ള മോഷണത്തെക്കുറിച്ചോ വിലകൂടിയ ലോക്കർ ഫീസിനെക്കുറിച്ചോ വിഷമിക്കേണ്ടതില്ല. ഇവിടെ നിങ്ങളുടെ സ്വർണ്ണം ബാങ്ക് ഗ്രേഡുള്ള ലോകോത്തര ലോക്കറുകളിൽ സൗജന്യമായിട്ടാണ് സൂക്ഷിക്കുന്നത്.
ജാർ ആപ്പ് (Jar App) പഴയ പിഗ്മി ഡെപ്പോസിറ്റ് സ്കീമും ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഒരു ബാങ്ക് അക്കൗണ്ടുള്ള ഓരോ ഇന്ത്യക്കാരനും പ്രതിദിനം ഒരു രൂപ മുതൽ തുടങ്ങുന്ന നിശ്ചിത തുക മിച്ചം പിടിക്കാനും അത് സ്വയമേവ സ്വർണ്ണത്തിൽ നിക്ഷേപിക്കാനും ഇത് സഹായിക്കുന്നു.