Buy Gold
Sell Gold
Daily Savings
Round-Off
Digital Gold
Instant Loan
Credit Score
Nek Jewellery
ഡിജിറ്റൽ ഗോൾഡ് ഇൻവെസ്റ്റ്മെൻറുകൾ വിദഗ്ധരുടെ ഉപദേശത്തോടെ നടത്തുന്നതിനുള്ള വിപുലമായ ഗൈഡാണിത്. ഇത് സ്മാർട്ട് നിക്ഷേപകര്‍ക്ക് ഡിജിറ്റൽ ഗോൾഡിനെക്കുറിച്ചുള്ള എല്ലാ മിഥ്യകളും ആശയക്കുഴപ്പങ്ങളും ഇല്ലാതാക്കുന്നു.
ഓൺലൈൻ ചാനലുകൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നതിനുള്ള പുതുയുഗ വേർഷനാണ് ഡിജിറ്റൽ ഗോൾഡ് എന്ന് പറയുന്നത്.
സ്വർണം വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ ഒരു ബദൽ മാർഗ്ഗവുമാണിത്.
നിങ്ങൾ വാങ്ങുന്ന ഓരോ ഗ്രാം സ്വർണത്തിന് ഇന്ത്യയിലെ മൂന്ന് സ്വർണ ബാങ്കുകളായ Augmont | MMTC - PAMP | SafeGold എന്നിവയിൽ ഏതെങ്കിലും ഒന്നിൽ നിങ്ങളുടെ പേരിലുള്ള ഒരു ലോക്കറിൽ യഥാർത്ഥ 24K സ്വർണ്ണം സൂക്ഷിച്ചിരിക്കും.
ആപ്പിലെ ഒരു ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ നിക്ഷേപകർക്ക് സ്വർണ്ണം എളുപ്പത്തിൽ വാങ്ങുവാനോ വിൽക്കുവാനോ അല്ലെങ്കിൽ ഫിസിക്കൽ രൂപത്തിലുള്ള സ്വർണ്ണം ഹോം ഡെലിവറി ചെയ്യുന്നതിന് ഓർഡർ നൽകുന്നതിനും സാധിക്കുന്നു. കൂടാതെ, ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നതിന് മിനിമം പരിധിയില്ല. നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ തുകയായ ₹1 മുതൽ നിക്ഷേപിച്ച് ആരംഭിക്കാം.
ഈ ലേഖനത്തിൽ, വിലയേറിയ സ്വര്‍ണത്തിന്റെ ആധുനിക രൂപത്തിന്റെ എല്ലാ തലങ്ങളെക്കുറിച്ചും ഞങ്ങൾ ആഴത്തിൽ പ്രതിപാദിക്കുന്നു.
നിങ്ങൾ ഒരു ജ്വല്ലറിയിൽ പോയി ആഭരണം ഒരു നിശ്ചിത വിലയ്ക്ക് വാങ്ങുന്നുവെന്ന് സങ്കൽപ്പിക്കുക.
നിങ്ങൾക്ക് അളവും ഗുണനിലവാരവും സംബന്ധിച്ച് യാതൊരു ഉറപ്പുമില്ല കൂടാതെ പണിക്കൂലി എന്നുപറഞ്ഞ് നിങ്ങൾ അധിക തുക നൽകേണ്ടിയും വരുന്നു.
നിങ്ങൾ അത് വീട്ടിൽ കൊണ്ടുപോയി നിങ്ങളുടെ ലോക്കറിൽ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു. ഇതുവരെ നന്നായി തോന്നുന്നു, അല്ലേ?
ഇതിന് ശേഷം ഇനിപ്പറയുന്ന രണ്ട് സാഹചര്യങ്ങൾ സംഭവിക്കാം:
ഇപ്പോൾ, ഇങ്ങനെ സങ്കൽപ്പിക്കുക.
നിങ്ങൾ ഓൺലൈനിൽ അതേ അളവിലുള്ള സ്വർണം വാങ്ങുന്നു, ഇത് 24k സ്വർണ്ണം ഉറപ്പുനൽകുന്നു, ഇത് വിൽക്കുന്നവർ തന്നെ ഇൻഷ്വർ ചെയ്ത ലോക്കറുകളില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നു.
നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ തുകയായ ₹1 മുതല്‍ നിക്ഷേപം നടത്താം, ഭാവിയിൽ നിങ്ങൾക്ക് ഇത് വിപണി വിലയിൽ വിൽക്കാം അല്ലെങ്കിൽ ഭൗതിക രൂപത്തിൽ നിങ്ങളുടെ വീട്ടുവാതിൽക്കൽ ഡെലിവറി ചെയ്യിക്കാം.
ഇതിനെല്ലാം നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ഉപയോഗിച്ചാൽ മാത്രം മതി!
ഇതെല്ലാം വളരെ ശരിയാണെന്ന് തോന്നുന്നുണ്ട് അല്ലേ ? ശരി, എന്നാൽ ഒരു പ്രശ്നമുണ്ട്. നിങ്ങൾക്ക് ഇത് കയ്യിൽ പിടിച്ച് പൊതുസ്ഥലത്ത് പരസ്യമായി കാണിക്കാൻ പറ്റുകയില്ല.
ചെറിയ തുകകളിൽ സ്വർണ്ണം വാങ്ങുന്നതിനുള്ള ഫ്ലെക്സിബിലിറ്റി, ഡെലിവറിയിലേക്ക് എളുപ്പത്തിലുള്ള ആക്‌സസ്, ലിക്വിഡിറ്റി ഓപ്ഷനുകൾ എന്നിവയെല്ലാം ഇന്ത്യയിലെ യുവജനങ്ങളുടെ ഇടയിൽ ഡിജിറ്റൽ ഗോൾഡിൻറെ പ്രചാരം വർദ്ധിക്കുവാൻ കാരണമായി.
നിങ്ങൾ ഏതെങ്കിലും ആപ്പിൽ നിന്ന് ഡിജിറ്റൽ സ്വർണം വാങ്ങുമ്പോൾ, Augmont Gold Ltd, Digital Gold India Pvt. Ltd. - SafeGold, and MMTC-PAMP India Pvt. Ltd. തുടങ്ങിയ പ്രശസ്ത കമ്പനികളിൽ നിന്ന് ആ സ്വർണം ആക്‌സസ് ചെയ്യാൻ സഹായിക്കുന്ന ഇടനിലക്കാരിൽ നിന്നാണ് നിങ്ങൾ യഥാർത്ഥത്തിൽ ഇത് വാങ്ങുന്നത്.
നിങ്ങളുടെ ഡിജിറ്റൽ ഗോൾഡ് ഹോൾഡിങുകളുടെ സുരക്ഷയ്ക്ക് ഇടനിലക്കാർ ഉത്തരവാദികളായതിനാൽ ചെറിയൊരു ശതമാനം തുക നിക്ഷേപ ചാർജുകളായി ഈടാക്കുന്നു.
ഒരിക്കലുമില്ല! ഷെയർ മാർക്കറ്റിൽ നിന്നുള്ള സ്റ്റോക്കുകൾ പോലെ, ഡിജിറ്റൽ സ്വർണ്ണവും നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒരു സ്വതന്ത്ര ട്രസ്റ്റി മുഖേന ഇൻഷ്വർ ചെയ്തതും പരിശോധിച്ച് ഉറപ്പിച്ചതുമായ ലോക്കറുകളില്‍ ഇത് സുരക്ഷിതമായി സൂക്ഷിക്കുന്നു.
നിങ്ങൾ സ്വർണം വാങ്ങാൻ ഉപയോഗിച്ച ആപ്പ് അപ്രത്യക്ഷമായാലും ഇത് നിങ്ങളുടെ സ്വർണ്ണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നു!
രജിസ്റ്റർ ചെയ്തിട്ടുള്ള ഏത് ആപ്പുകളിൽ നിന്നും ഇടനിലക്കാരിൽ നിന്നും ഒരാൾക്ക് ഡിജിറ്റൽ ഗോൾഡ് വാങ്ങാവുന്നതാണ്.
Jar App - ൽ നിന്നും ഏറ്റവും കുറഞ്ഞ നിരക്കായ 1 രൂപ മുതല്‍ ഡിജിറ്റൽ ഗോൾഡ് വാങ്ങാവുന്നതാണ്.
NCPI യുടെയും വിപണിയിലെ മികച്ച UPI സേവന ദാതാക്കളുടെയും പിന്തുണയോടെ, Jar App നിങ്ങളുടെ സമ്പാദ്യം ഈ ജനപ്രിയ അസറ്റിൽ ഓട്ടോമാറ്റിക്കായി നിക്ഷേപിക്കുന്നു, അതിനാൽ ദിവസേന പണം മിച്ചം വെക്കുവാനുള്ള ശീലത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. how to use the Jar App എന്നതിനെക്കുറിച്ച് പഠിക്കുക.
KYC ഇല്ലാതെ ഡിജിറ്റൽ ഗോൾഡ് വാങ്ങാം, എന്നാൽ ഇത് വാങ്ങാൻ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിനെ ആശ്രയിച്ച് ഒരു നിശ്ചിത തുക വരെ മാത്രം.
KYC ആവശ്യമില്ലാതെ തന്നെ ചില ജനപ്രിയ ആപ്പുകളിൽ ₹50,000 വിലമതിക്കുന്ന സ്വർണം വാങ്ങാം.
Jar App-ൽ, KYC ഇല്ലാതെ 30 ഗ്രാം വരെ ഡിജിറ്റൽ ഗോൾഡ് നിങ്ങൾക്ക് വാങ്ങാവുന്നതാണ്
എളുപ്പത്തിലുള്ള ലിക്വിഡിറ്റി, സുരക്ഷ, ഡെലിവറി ഓപ്ഷനുകൾ എന്നിവ കണക്കിലെടുക്കുമ്പോൾ, ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുന്നതിന്റെ പോരായ്മകൾ അത്ര മോശമാണെന്ന് പറയുവാൻ സാധിക്കുകയില്ല.
ഓൺലൈൻ ഷോപ്പിംഗ് പോലെ തന്നെ ഡിജിറ്റൽ ഗോൾഡിലും എളുപ്പത്തിൽ നിക്ഷേപിക്കാം. ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുന്നതിന്, താഴെപ്പറഞ്ഞിരിക്കുന്ന സ്റ്റെപ്പുകൾ ഒരാൾക്ക് പിന്തുടരാവുന്നതാണ്.
ഹ്രസ്വകാല അല്ലെങ്കിൽ ദീർഘകാല ക്യാപിറ്റൽ ഗെയിനുകളെ അടിസ്ഥാനമാക്കിയാണ് ഫിസിക്കൽ സ്വർണ്ണത്തിന്റെ വിൽപ്പനയിൽ നിന്നുള്ള ക്യാപിറ്റൽ ഗെയിനുകൾക്ക് നികുതി ചുമത്തുന്നത്.
വാങ്ങിയ തീയതി മുതൽ മൂന്ന് വർഷത്തിനുള്ളിൽ നിങ്ങളുടെ സ്വർണ്ണ ആസ്തികൾ (അത് സ്വർണ്ണാഭരണങ്ങളോ ഡിജിറ്റൽ സ്വർണ്ണമോ നാണയങ്ങളോ ആകാം) വിൽക്കുകയാണെങ്കിൽ, ആ വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന ഏതൊരു വരുമാനവും ഷോർട്ട് ടേം ക്യാപിറ്റൽ ഗെയിനുകളായി (എസ്ടിസിജി) കണക്കാക്കപ്പെടുന്നു.
നികുതി ഡിജിറ്റൽ ഗോൾഡ് ഇൻവെസ്റ്റ്‌മെന്റിലും ഫിസിക്കൽ ഗോൾഡ് ഇൻവെസ്റ്റ്‌മെന്റിലും എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ വായിക്കുക.
ഡിജിറ്റൽ ഗോൾഡ് ആരാണ് വാങ്ങേണ്ടത്?
ഫിസിക്കൽ ഗോൾഡ് വാങ്ങുവാൻ സാധിക്കാത്തവർക്കും, അല്ലെങ്കിൽ
ഒറ്റയടിക്ക് വലിയ തുക മഞ്ഞ ലോഹത്തിൽ നിക്ഷേപിക്കാൻ കഴിയാത്തവർക്കും ഡിജിറ്റൽ ഗോൾഡ് തെരഞ്ഞെടുക്കാം.
99.9% 24 കാരറ്റ് പരിശുദ്ധിയുള്ള ഡിജിറ്റൽ ഗോൾഡ് Jar App വഴി ഏറ്റവും കുറഞ്ഞ തുകയായ 1രൂപയ്ക്ക് വരെ വാങ്ങാം, അതായത് സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുന്നതിനെക്കുറിച്ച് ഒരാൾ വിഷമിക്കേണ്ടതില്ല.
നിങ്ങൾക്ക് വേണ്ടത് നിങ്ങളുടെ ഫോണിലെ Jar App മാത്രമാണ്, നിങ്ങൾ സജ്ജമായിക്കഴിഞ്ഞു. നിങ്ങൾക്ക് Jar ലും നിങ്ങളുടെ പണം സ്വയമേ നിക്ഷേപിക്കാം. കൂടുതലറിയാൻ Jar's FAQs പരിശോധിക്കുക.
ഡിജിറ്റൽ ഗോൾഡ് വാങ്ങുവാൻ സഹായിക്കുന്ന വിവിധ ഇടനിലക്കാരിൽ നിന്നും ഡിജിറ്റൽ സ്വർണം വാങ്ങാവുന്നതാണ്.
ഡിജിറ്റൽ ഗോൾഡ് മാർക്കറ്റ് നിരക്കിൽ തൽക്ഷണം വാങ്ങാനും വിൽക്കാനും കഴിയുന്നു, അതായത് പണിക്കൂലിയിൽ കിഴിവുകൾ ആവശ്യപ്പെട്ടുകൊണ്ട് വിവിധ ജ്വല്ലറികളിൽ കയറിയിറങ്ങേണ്ടതില്ല!
നിക്ഷേപകർക്ക് SEBIയും RBIയും നിയന്ത്രിക്കുന്ന ഗോൾഡ് ബോണ്ടുകളും, ഗോൾഡ് ETFകളും പോലുള്ള ഡിജിറ്റൽ ഗോൾഡിൻറെ മറ്റ് രൂപങ്ങളിൽ നിക്ഷേപങ്ങൾ നടത്താവുന്നതാണ്.
SGBകളുമായി താരതമ്യപ്പെടുത്തുമ്പോൾ, റിഡീംഷന്റെ ഫ്ലെക്സിബിലിറ്റി മൂലം ഹ്രസ്വകാല നിക്ഷേപകർക്ക് നിക്ഷേപത്തിനുള്ള ലാഭകരമായ ഓപ്ഷനായി ഡിജിറ്റൽ ഗോൾഡ് മാറുന്നതായി തോന്നുന്നു.
SGBകളിൽ നിന്ന് വ്യത്യസ്തമായി ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കാൻ ഉപയോഗിക്കുന്ന അതേ പ്ലാറ്റ്‌ഫോം വഴി തൽക്ഷണം വാങ്ങാനും വിൽക്കാനും കഴിയും.
എന്നിരുന്നാലും SGB-കൾക്ക് 8 വർഷത്തെ കാലയളവ് ഉണ്ട്, എന്നാൽ ഇഷ്യൂ ചെയ്ത തീയതി കഴിഞ്ഞ് അഞ്ച് വർഷത്തിനുശേഷം മാത്രമേ അതിന്റെ എൻക്യാഷ്‌മെന്റ്/റിഡംഷൻ അനുവദിക്കുകയുള്ളൂ.
മ്യൂച്വൽ ഫണ്ടുകളുടെയും ETF-കളുടെയും കാര്യത്തിൽ, ഫണ്ട് മാനേജിംഗ് കമ്പനികൾക്ക് ആനുപാതിക ചെലവും മറ്റ് പ്രസക്തമായ ചാർജുകളും ഉൾപ്പെടെ ഭാരിച്ച തുകകൾ ഒരു വ്യക്തി നൽകേണ്ടതായി വരുന്നു.
ഉപസംഹാരമായി, നിക്ഷേപ ഇക്കോ സിസ്റ്റത്തിൽ എളുപ്പത്തിൽ നിക്ഷേപിക്കാനുള്ള ഓപ്ഷനുകളോടെ ആരംഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഡിജിറ്റൽ ഗോൾഡ് ഒരു നല്ല ഓപ്ഷനായി കാണപ്പെടുന്നു.
ഡിജിറ്റൽ ഗോൾഡിനെക്കുറിച്ചുള്ള മികച്ച കാര്യങ്ങളിലൊന്ന് അതിൻറെ ഫ്ലെക്സിബിലിറ്റിയാണ്.
ദിവസത്തിലെ ഏത് സമയത്തും എളുപ്പത്തിൽ വാങ്ങുവാനും വിൽക്കുവാനും ഡെലിവറി ചെയ്യിക്കുവാനും സാധിക്കുന്നതിനാൽ ഭാവിയിലെ ഉപയോഗത്തിനായി സ്വർണ്ണം സൂക്ഷിക്കുവാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് മികച്ച ഓപ്ഷനായി മാറുന്നു.
ഡിജിറ്റൽ ഗോൾഡ് വാങ്ങാൻ നിരവധി എളുപ്പവഴികളുണ്ട് അവയിലൊന്നാണ് Jar App, ഇത് ഏറ്റവും എളുപ്പമുള്ള രീതിയിൽ സ്വര്‍ണത്തില്‍ സ്വയം നിക്ഷേപം നടത്താൻ നിങ്ങളെ അനുവദിക്കുന്നു.
നിങ്ങൾ നടത്തുന്ന ഇടപാടുകളിൽ നിന്ന് ദിവസേന മിച്ചം വയ്ക്കുവാൻ സഹായിക്കുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ Jar നിങ്ങളെ സഹായിക്കും.
നിങ്ങൾ സൂക്ഷിച്ചുവെച്ച പണം ഡിജിറ്റൽ ഗോൾഡിലേക്ക് ഓട്ടോമാറ്റിക്കായി Jar app നിക്ഷേപിക്കുന്നു, സുരക്ഷിത ഭാവിക്കായി ഡിജിറ്റൽ ഗോൾഡ് സംഭരിക്കുവാൻ ഇത് നിങ്ങളെ സഹായിക്കും.