Playstore Icon
Download Jar App
Digital Gold

ഈ ഉത്സവ സീസണിൽ സമ്മാനമായി സ്വർണ്ണം വാങ്ങാനുള്ള 5 കാരണങ്ങൾ - ജാർ ആപ്പ്

December 30, 2022

എല്ലാവരും ഇപ്പോള്‍ സ്വർണ്ണം സമ്മാനമായി വാങ്ങുകയോ ഡിജിറ്റൽ ഗോള്‍ഡിൽ നിക്ഷേപങ്ങള്‍ നടത്തുകയോ ചെയ്യുന്നുണ്ട്. ഇത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? FOMO (നഷ്‌ടപ്പെടുമോ എന്ന ഭയം) ഉണ്ടാവേണ്ട ആവശ്യമേയില്ല. ഈ പെരുമാറ്റരീതിയെക്കുറിച്ച് മനസ്സിലാക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നതാണ്.

സായാഹ്നങ്ങളില്‍ അലങ്കാര ദീപങ്ങള്‍ ആകാശത്തോളം പ്രകാശിക്കുന്ന, പടക്കങ്ങളുടെ ശബ്ദം സന്തോഷം നൽകുന്ന, സമ്മാനങ്ങൾ കൈമാറുന്ന, വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള ആ സമയം ഇതാ വന്നെത്തിയിരിക്കുന്നു.

 

പൂക്കൾ, ഭക്ഷണം, പാർട്ടികൾ, പുതിയ വസ്ത്രങ്ങൾ - ഉത്സവകാലം വ്യത്യസ്തമായ ഒരു ആവേശം തന്നെയാണ് നൽകുന്നത്.

 

ചുറ്റുമുള്ള എല്ലാവരും നമുക്ക് അത്രയേറെ പ്രിയപ്പെട്ടവരായി അനുഭവപ്പെടുന്ന സമയം.

 

നവരാത്രി, ദസറ, കർവാചൗത്ത്,ധൻതേരാസ്, ദീപാവലി തുടങ്ങിയ ശുഭകരമായ അവസരങ്ങൾ വരുമ്പോൾ, ആളുകൾ സ്വർണ്ണം വാങ്ങുന്നതിനായി വിപണികളിലേക്ക് ഒഴുകിയെത്തുന്നു.

 

സ്വർണ്ണാഭരണങ്ങൾ, സ്വർണ്ണ നാണയങ്ങൾ, സ്വർണ്ണ കട്ടികൾ എന്നിങ്ങനെ ഒന്നിലധികം രൂപങ്ങളില്‍ സ്വര്‍ണ്ണം വിപണിയിൽ സുലഭമാണ്. സമീപ ദശകങ്ങളിൽ, നമുക്ക് സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള കൂടുതല്‍ മാർഗ്ഗങ്ങൾ ലഭ്യമാണ്. ഗോൾഡ് ETF-കൾ, ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ, സോവറിൻ ഗോൾഡ് ബോണ്ടുകൾ, ഡിജിറ്റൽ ഗോൾഡ് എന്നിവയാണ് അവ.

 

നമ്മള്‍ സ്വർണ്ണം ധരിക്കുന്നു, പ്രദർശിപ്പിക്കുന്നു, സമ്മാനിക്കുന്നു, വാങ്ങി സൂക്ഷിക്കുന്നു, വീണ്ടും സ്വന്തമാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ 24 കാരറ്റിന്റെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കം നമ്മളെ പൂർണ്ണമായും കീഴടക്കിയിരിക്കുന്നു എന്നു പറയാം.

 

ഒരു കുഞ്ഞ് ജനിക്കുമ്പോൾ, വിവാഹം അല്ലെങ്കിൽ ഉത്സവങ്ങൾ എന്നീ അവസരങ്ങളില്‍ സമ്മാനിക്കാവുന്ന വിലപ്പെട്ട, മൂല്യവത്തായ ഒരു സമ്മാന വസ്തുവായി നമ്മള്‍ ഇതിനെ കണക്കാക്കുന്നു. 

 

എന്തുകൊണ്ടാണ് നമ്മൾ ശുഭകാര്യങ്ങളിൽ സ്വർണ്ണം വാങ്ങുന്നത്?

 

എല്ലാ ലോഹങ്ങളിലും വച്ച് ഏറ്റവും ഉയർന്ന സ്ഥാനം വഹിക്കുന്ന ഇതിന്, ഇന്ത്യയിൽ വലിയ സാംസ്കാരികവും മതപരവുമായ പ്രാധാന്യമുണ്ട്.

 

കാലം ചെല്ലുന്തോറും സ്വർണ്ണത്തിനോടുള്ള താൽപ്പര്യം നമുക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ ഉപയോഗിക്കുന്ന സ്വർണ്ണത്തിന്റെ ഭൂരിഭാഗവും ഇപ്പോൾ ഇന്ത്യയിലാണ് എന്നറിയുമ്പോൾ  അത്ഭുതം തോന്നുന്നു, അല്ലേ?

കാരണം, സ്വർണ്ണം നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്, സമ്പത്തിന്റെ പ്രതീകമാണ്.

●  പവിത്രവും ശുദ്ധവും - ഹിന്ദു പുരാണങ്ങൾ അനുസരിച്ച്, സ്വർണ്ണം പവിത്രവും ശുദ്ധവുമായി കണക്കാക്കപ്പെടുന്നു. ഇതിന് ഉയർന്ന വൈകാരിക ഘടകവും ഉയർന്ന മൂല്യവുമാണ് ഉള്ളത്. അത് നമ്മളെ കൂടുതൽ അടുപ്പിക്കുകയും വ്യക്തിഗത ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

 

●  ശുഭാപ്തി വിശ്വാസത്തിന്റെ നിറം - സ്വർണ്ണത്തിന്റെ പ്രസന്നമായ നിറം നല്ല ഊർജ്ജം പ്രസരിപ്പിക്കുകയും രോഗശാന്തിക്ക് സഹായിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

 

●  ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളം - ധൻതേരാസിലും ദീപാവലിയിലും സ്വർണ്ണം വാങ്ങുന്ന പാരമ്പര്യം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും  ദേവതകളായ ലക്ഷ്മി ദേവിയെയും കുബേരനെയും വീടുകളിലേക്ക് ക്ഷണിക്കുന്നതിന് തുല്യമായി കണക്കാക്കപ്പെടുന്നു.

സാംസ്കാരികവും വൈകാരികവുമായ ഘടകങ്ങൾക്ക് പുറമെ, നമ്മൾ ഇന്ത്യക്കാരെ സ്വർണ്ണ ഭ്രാന്തന്മാരായി കണക്കാക്കുന്നതിന് ഇനിയും നിരവധി കാരണങ്ങളുണ്ട്:

● ലിക്വിഡ് പണത്തിന് തുല്യം - ഒരു പരിരക്ഷ  അല്ലെങ്കിൽ ആസ്തി എന്ന നിലയിൽ, കൈകാര്യം ചെയ്യാനും കൊണ്ടുനടക്കാനും അടിയന്തിര സാഹചര്യങ്ങളിൽ എപ്പോൾ വേണമെങ്കിലും പണമാക്കി മാറ്റാനും സഹായകമായ ഒരു ഉത്തമ വസ്തുവായി  സ്വർണ്ണത്തെ കണക്കാക്കുന്നു.

 

● മികച്ച രീതിയിലുള്ള നിക്ഷേപം - സ്വർണ്ണം ഒരു മൂല്യവത്തായ ആസ്തിയാണ്. അത് സ്ഥിരമായ മൂല്യവർദ്ധനവിനു വിധേയമാകുന്നു. കൂടാതെ  അത് സുരക്ഷിതവും സംരക്ഷിതവുമായ നിക്ഷേപമാക്കി മാറ്റാവുന്നതുമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്വർണ്ണം 20% YOY റിട്ടേൺ നൽകിയിട്ടുണ്ട്. പോർട്ട്‌ഫോളിയോകളിലെ നഷ്ടസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന നല്ലൊരു മറു നിക്ഷേപമായി ഇത് കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെ മൊത്ത നിക്ഷേപ പോർട്ട്‌ഫോളിയോയുടെ 5% മുതൽ 10% വരെ സ്വർണ്ണ നിക്ഷേപം ഉണ്ടായിരിക്കണം എന്നാണ് നിക്ഷേപ വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത്.

 

● സമ്മാനമായി നൽകാവുന്ന മികച്ച വസ്തു - സ്വർണ്ണം സമ്മാനിക്കുന്നത് മിക്ക ചടങ്ങുകളുടെയും പാരമ്പര്യങ്ങളുടെയും ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. പണത്തിന്റെ പ്രധാന സ്രോതസ്സ് എന്നതിലുപരി ഇത് ഭാഗ്യമായി കണക്കാക്കപ്പെടുന്നു. നമ്മുടെ രാജ്യത്ത്, ഒരു വ്യക്തിയുടെ മൂല്യവും ഉദ്ദേശ്യശുദ്ധിയും ഉയർത്തിക്കാട്ടുന്ന സമ്മാനങ്ങളുടെ ഏറ്റവും ഉയർന്ന രൂപമായാണ് സ്വർണ്ണത്തെ കണക്കാക്കുന്നത്.

നിങ്ങള്‍ക്കറിയാമോ? ഡിജിറ്റൽ ഗോൾഡ് ഇൻവെസ്റ്റ്‌മെന്റ് ആപ്പിലൂടെ സ്വർണ്ണം സമ്മാനിക്കുന്നത് ഇപ്പോൾ എളുപ്പവും തടസ്സരഹിതവുമാണ്.

 

ജാർ ആപ്പ് വഴി ഡിജിറ്റൽ സ്വർണ്ണത്തിൽ നിക്ഷേപിക്കൂ. നിങ്ങളുടെ വീട്ടിലിരുന്നുകൊണ്ട് സൗകര്യപൂർവ്വം സ്വർണ്ണം വാങ്ങാനാകുമെന്ന് മാത്രമല്ല, പ്രിയപ്പെട്ടവർക്ക് ഏറ്റവും മികച്ച വിലയ്ക്ക് ഒരു സമ്മാനം അയയ്ക്കാനും കഴിയും. 

ഡിജിറ്റൽ ഗോൾഡിന്‍റെ രൂപത്തില്‍ നിങ്ങളുടെ സ്നേഹം അവരുമായി പങ്കു വയ്ക്കൂ. ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുന്നതിനെ കുറിച്ച് അറിയാൻ ഈ ഡിജിറ്റൽ ഗോൾഡ് ഗൈഡ് പരിശോധിക്കുക.

 

ഈ ഉത്സവ സീസണിൽ നിങ്ങൾ എന്തിന് ഡിജിറ്റൽ ഗോൾഡ് വാങ്ങി സമ്മാനമായി നൽകണം?

എന്തുകൊണ്ടാണ് നിങ്ങൾ ജാറിലൂടെ ഡിജിറ്റൽ ഗോൾഡ് വാങ്ങുകയും സമ്മാനിക്കുകയും ചെയ്യുന്നത്:

 

ഡിജിറ്റൽ ഗോള്‍ഡ്‌ എളുപ്പത്തില്‍ പണമാക്കി മാറ്റം

ഡിജിറ്റൽ ഗോള്‍ഡ്‌  എവിടെയും എപ്പോഴും എളുപ്പത്തിൽ വാങ്ങാനും വിൽക്കാനും കഴിയും. ഭാവിയിൽ സ്വർണ്ണത്തിന്റെ പൂർണ്ണമായ പുനർവിൽപ്പന മൂല്യം ലഭിക്കുന്നതിന് നിങ്ങൾ ഒരു ഡീലറെ സന്ദർശിക്കുകയോ വർഷങ്ങളോളം സുരക്ഷിതമായ സ്വർണ്ണ പർച്ചേസ് അക്കൗണ്ട് സൂക്ഷിക്കുകയോ ചെയ്യേണ്ടതില്ല.

 

ഈസി ബ്രീസി ഗോൾഡ് - ഏറ്റവും കുറഞ്ഞത് ₹1 മുതൽ

ഈ ഉത്സവ സീസണിൽ ജനത്തിരക്കേറിയ മാർക്കറ്റുകളിലേക്ക് പോകുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ആവശ്യമില്ല. പ്രത്യക്ഷ സ്വർണ്ണത്തിൽ നിക്ഷേപിക്കുമ്പോൾ, നിങ്ങൾ കുറഞ്ഞത് 1 ഗ്രാമെങ്കിലും വാങ്ങേണ്ടതുണ്ട്. അതിന്റെ വിലയാണെങ്കിൽ എല്ലാ ദിവസവും കൂടിയും കുറഞ്ഞുമിരിക്കുന്നു

 

അതേസമയം, ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുന്നത് നിങ്ങൾക്ക് പരിമിതമായ വരുമാനത്തിൽ പോലും താങ്ങാനാവുന്നതും ₹1 മുതൽ വാങ്ങാനും വിൽക്കാനും കഴിയുന്നതുമാണ്.

 

24 കാരറ്റ് ശുദ്ധമായ സ്വർണ്ണം, വിപണിയേക്കാൾ കുറഞ്ഞ വിലയില്‍

സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ, നിങ്ങൾ സ്വർണ്ണത്തിന്റെ വില മാത്രമല്ല, പണിക്കൂലിയും അധിക നികുതികളും നല്‍കേണ്ടി വരുന്നു.

നിങ്ങളുടെ ആഭരണങ്ങളുടെ ഡിസൈനുകളെ അടിസ്ഥാനമാക്കി ജ്വല്ലറികൾ 7% മുതൽ 25% വരെ ഇവ ഈടാക്കുന്നു. തിരഞ്ഞെടുത്ത ആഭരണങ്ങളിൽ വിലയേറിയ കല്ലുകളും രത്നങ്ങളും അടങ്ങിയിട്ടുണ്ടെങ്കിൽ, വില വർദ്ധിക്കുകയും അത് സ്വർണ്ണ വിലയിൽ ഉൾപ്പെടുത്തുകയും ചെയ്യും.

 

നിങ്ങൾ സ്വർണ്ണാഭരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ, ഇടയ്ക്കിടെ ആ ആഭരണങ്ങളുടെ മൂല്യം സ്വരൂപിക്കുകയോ പുനർനിർണയിക്കുകയോ ചെയ്യേണ്ടതില്ല.

 

ഡിജിറ്റൽ ഗോൾഡിൽ, ശുദ്ധമായ 24 കാരറ്റ് സ്വർണ്ണം മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂ. നിങ്ങൾ ചെലവഴിക്കുന്ന തുക സ്വർണ്ണത്തിൽ മാത്രമാണ് നിക്ഷേപിക്കുന്നത്. വാങ്ങുന്ന സമയത്ത് നിങ്ങൾ 3% GST മാത്രം നൽകിയാൽ മതി.

 

സുരക്ഷിതവും സംരക്ഷിതവുമാണ്

 

ഡിജിറ്റൽ ഗോള്‍ഡില്‍ നിക്ഷേപിക്കാൻ പലരും വിമുഖത കാണിക്കുന്നത് ഇതൊരു പുതിയ ആശയമായതിനാലും ഈ മേഖലയിൽ അവർക്ക് അറിവില്ലാത്തതിനാലുമാണ്. വിഷമിക്കേണ്ട, ഡിജിറ്റൽ ഗോൾഡ് ഒരു നിക്ഷേപ മാര്‍ഗമെന്ന നിലയിൽ സുരക്ഷിതമാണ്.

 

നിങ്ങളുടെ അക്കൗണ്ടിൽ ഈതിചെരുന്നഓരോ ഗ്രാം സ്വർണ്ണവും യഥാർത്ഥ ഭൌതിക സ്വർണ്ണത്തിന്റെ പിന്തുണയുള്ളതാണ്. ഇതിനർത്ഥം നിങ്ങൾക്ക് ഒരിക്കലും നഷ്ടസാധ്യതയില്ല എന്നതാണ്.

 

സൂക്ഷിച്ചുവയ്‌ക്കേണ്ട കാര്യത്തിൽ ആശങ്കകൾ വേണ്ട

 

ഇന്ത്യയിൽ പൊതുവായി നമ്മുടെ മുതിർന്നവർ വീടുകളിൽത്തന്നെ ഭദ്രമായി സ്വർണ്ണം സൂക്ഷിക്കുന്നത് സാധാരണയായി കാണുന്നതാണ്. മോഷണം പോകുമോ എന്നൊരു ആശങ്കയും അപകടസാധ്യതയും ഇതിനുണ്ട്.

ഇത് ഒഴിവാക്കാൻ, ഇത് ദീർഘകാലത്തേക്ക് ഒരു ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നു, അതിനായി രജിസ്ട്രേഷൻ ഫീസ്, വാർഷിക ഫീസ്, സർവീസ് ഫീസ് മുതലായവയുടെ രൂപത്തിൽ സംഭരണച്ചെലവുകൾ ആവശ്യമായി വരുന്നു.

 

ദീർഘകാല ചെലവുകളും സൂക്ഷിച്ചുവയ്ക്കാനുള്ള ​​പ്രശ്നങ്ങളും ഒഴിവാക്കാൻ ഡിജിറ്റൽ ഗോൾഡ് നിങ്ങളെ സഹായിക്കുന്നു. ഇതിന്റെ സുരക്ഷിതത്വം ഉറപ്പാണ് കൂടാതെ മുഖവിലയ്ക്ക് ഇൻഷൂർ ചെയ്തിട്ടുള്ളതുമാണ്.

 

സ്വർണ്ണത്തിൽ നിക്ഷേപിക്കുമ്പോൾ ഡിജിറ്റൽ ആകുക എന്നതാണ് മികച്ച മാർഗ്ഗം എന്നതിനെകുറിച്ച്  കൂടുതൽ അറിയുക.

 

നിങ്ങള്‍ക്കും നിങ്ങളുടെ ഉറ്റവർക്കും ജാർ ആപ്പിലൂടെ ഡിജിറ്റൽ ഗോൾഡ് സമ്മാനിച്ച് ഈ ഉത്സവ സീസൺ പ്രിയപ്പെട്ടതാക്കുക.

 

നമ്മുടെ സംസ്‌കാരത്തിൽ ആഴത്തിൽ വേരൂന്നിയതും വരുമാനത്തിന്റെ കാര്യത്തിൽ അതിരുകളില്ലാത്തതുമായ ഈ നിക്ഷേപമാര്‍ഗം സ്വീകരിക്കൂ.

 

തടസ്സങ്ങളൊന്നുമില്ലാതെ ജാർ ആപ്പിലൂടെ ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുന്നത് എങ്ങനെയെന്ന് കണ്ടെത്തുക. ജാർ അപ്പ് ഡൌണ്‍ലോഡ് ചെയ്തുകൊണ്ട് നിങ്ങളുടെ സേവിംഗ് ആരംഭിക്കുക! 

 

 

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.