Buy Gold
Sell Gold
Daily Savings
Round-Off
Digital Gold
Instant Loan
Credit Score
Nek Jewellery
ബജറ്റ് തയ്യാറാക്കുന്നതിലൂടെ, ഭക്ഷണം പാകം ചെയ്യുന്നതിലൂടെ, ശരിയായ ഡീലുകൾ കണ്ടെത്തുന്നതിലൂടെ, എത്രമാത്രം പണം ലാഭിക്കാമെന്ന് നിങ്ങൾക്കറിയാമോ? നമുക്ക് നോക്കാം.
നിങ്ങൾക്ക് 21 വയസ്സുള്ളപ്പോൾ അല്ലെങ്കിൽ ഇരുപതുകളുടെ തുടക്കത്തിൽ, നിങ്ങളും 'മുതിർന്നവരാകാന്‍' തുടങ്ങുന്നു. അല്ലെ, അപ്പോള്‍ നിങ്ങളുടെ പക്കല്‍ ധാരാളം സമയമുണ്ടായിരിക്കും, പക്ഷേ പണമുണ്ടായിരിക്കില്ല, ശരിയല്ലേ?
നിങ്ങൾക്ക് ഉത്തരവാദിത്തങ്ങളുണ്ടായേക്കാം, എന്നിട്ടും, യാത്ര ചെയ്യാനും പ്രധാനപ്പെട്ടത് എന്താണെന്ന് തീരുമാനിക്കാനും ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനും (വേണ്ടെങ്കില്‍ വേണ്ട) എവിടെ താമസിക്കണമെന്ന് തീരുമാനിക്കാനും നിങ്ങൾക്ക് സമയമുണ്ടായിരിക്കും.
ആരോഗ്യകരമായ സാമ്പത്തിക ശീലങ്ങൾ രൂപപ്പെടുത്താൻ തുടങ്ങുകയാണെങ്കില്‍, ചെറുപ്പം മുതൽ തന്നെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല നിങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയും. ഞങ്ങളെ വിശ്വസിക്കൂ, ഇത് നിങ്ങൾ വിചാരിക്കുന്നതിലും വളരെ എളുപ്പമാണ്!
ഈ ആദ്യവർഷങ്ങൾ നിങ്ങള്‍ക്കുള്ള അടിത്തറയാണ്, നിങ്ങൾ ഈ സമയത്ത് സാമ്പത്തിക വൈദഗ്ധ്യം നേടിയെടുക്കുകയാണെങ്കിൽ, നിങ്ങളുടെ 30-കളിലും 40-കളിലും 50-കളിലും അതിനുശേഷമുള്ള പ്രായത്തിലും നിങ്ങൾ സ്വയം നന്ദി പറഞ്ഞുകൊണ്ടേയിരിക്കും .
നിങ്ങളുടെ പണം വര്‍ദ്ധിക്കാന്‍ വളരെയധികം സമയമെടുത്തേക്കാം, എന്നാൽ നിങ്ങൾ ഇപ്പോഴേ അത് സൂക്ഷിച്ചു വയ്ക്കാന്‍ തുടങ്ങിയാൽ, നിങ്ങൾ വിരമിക്കുന്ന സയമെത്തുമ്പോഴേക്കും അത് വലിയ സ്വാധീനം ചെലുത്തുന്നതാണ്.
അതിനാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ക്രമീകരിക്കാൻ നിങ്ങൾ തീരുമാനിച്ചു, പക്ഷേ എവിടെ, എങ്ങനെ തുടങ്ങണം എന്നതിനെക്കുറിച്ച് ആശയക്കുഴപ്പത്തിലാണോ?
നിങ്ങൾ ചെറുപ്പമാണെങ്കിൽ നിങ്ങൾ പിന്തുടരേണ്ട അത്തരം 7 സാമ്പത്തിക ടിപ്സുമായി നിങ്ങളെ നയിക്കാൻ ജാറില്‍ നിന്നും ഞങ്ങൾ ഇവിടെയുണ്ട്:
നിങ്ങളുടെ പണം കൈകാര്യം ചെയ്യുന്നത് അത്ര വലിയ റോക്കറ്റ് സയൻസ് ഒന്നും അല്ല, നിങ്ങൾ അതിൽ ഒരു വിദഗ്ദ്ധനാകേണ്ടതുമില്ല. അല്പം അർപ്പണബോധം മാത്രം മതി.
ആദ്യപടി തീര്‍ച്ചയായും സമ്പാദ്യം തുടങ്ങുക എന്നതാണ്. ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ടാക്കുക. സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണിത്.
സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടാക്കുക, അവ നേടാനുള്ള വഴികൾ കണ്ടെത്തുക. നിലവിൽ നിങ്ങളുടെ മനസ്സിൽ വലിയ ലക്ഷ്യങ്ങളൊന്നുമില്ലെങ്കില്‍, ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കി അതിൽ പണം നിക്ഷേപിക്കാൻ തുടങ്ങാം. നിങ്ങൾക്കത് എപ്പോൾ ആവശ്യം വരുമെന്ന് നിങ്ങള്‍ക്കറിയില്ലല്ലോ .
ശമ്പളം ലഭിച്ചാലുടൻ, അത് വിവിധ വിഭാഗങ്ങളാക്കി തരംതിരിച്ച് അതിന്റെ 10% എങ്കിലും സമ്പാദ്യമായി മാറ്റിവെക്കുക.
നിങ്ങൾക്ക് കൂടുതല്‍ അനുപാതത്തിലും സൂക്ഷിച്ചു വയ്ക്കാം; കൂടുതലാണെങ്കില്‍ അത്രയും നല്ലത്. എന്നാൽ നിങ്ങൾക്ക് വരുമാനമൊന്നും ലഭിക്കാത്ത നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലല്ല, മറിച്ച് ഡിജിറ്റൽ ഗോൾഡ്, മ്യൂച്വൽ ഫണ്ടുകൾ, FD-കൾ എന്നിവ പോലുള്ള ലിക്വിഡ് നിക്ഷേപങ്ങളിലാണ് വേണ്ടത്. ദീർഘകാലത്തേക്ക് നിങ്ങളുടെ സമ്പാദ്യം ഈ ഉപകരണങ്ങളിലൊന്നിൽ നിക്ഷേപിക്കുകയാണെങ്കില്‍ കോമ്പൗണ്ടിങ്ങിന്റെ മാന്ത്രികത നിങ്ങള്‍ക്ക് കാണാനാകും.
ഒരു ബജറ്റ് ഉണ്ടാക്കുകയും നിങ്ങളുടെ ചെലവുകളുടെയും സമ്പാദ്യങ്ങളുടെയും ഒരു അക്കൗണ്ട് സൂക്ഷിക്കുകയും ചെയ്യാവുന്നതാണ്. ഓരോ ചെലവുകളും രേഖപ്പെടുത്തുന്നത് ഒരു ശീലമാക്കുക.
പണം കൈകാര്യം ചെയ്യുന്നത് ആദ്യം ബുദ്ധിമുട്ടാണെന്ന് തോന്നിയേക്കാം, എന്നാൽ നിങ്ങൾ എത്രയും വേഗത്തിൽ നിങ്ങളുടെ സാമ്പത്തികകാര്യങ്ങള്‍ ക്രമീകരിക്കാൻ തുടങ്ങുന്നുവോ, നിങ്ങളുടെ ഭാവി അത്രയും വേഗത്തില്‍ മികച്ചതായി മാറും.
നിങ്ങൾ സ്വരൂപിച്ചു വയ്ക്കുന്നതോ അധിക ഫണ്ടായി ഉള്ളതോ ആയ പണം നിങ്ങൾ എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ഭാവി. ഈ പണം നിങ്ങള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുന്നതാണ്.
നിങ്ങളുടെ പണം നിക്ഷേപിക്കുന്നത് അധിക ഫണ്ടുകളോ സമ്പാദ്യങ്ങളോ മൂലമുള്ള വരുമാനമുണ്ടാക്കുന്നതിനും പണപ്പെരുപ്പത്തിനെതിരെ പോരാടുന്നതിനും ഉള്ള ഒരു മികച്ച മാർഗമാണ്.
നിങ്ങൾ എത്രയും വേഗം നിക്ഷേപിക്കാൻ തുടങ്ങുന്നുവോ അത്രയും നല്ലത്. നിലവില്‍ നിങ്ങള്‍ എവിടെയാണെന്നും നിങ്ങൾ എവിടെയായിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും തമ്മിലുള്ള ഒരു പാലമാണ് നിക്ഷേപം എന്ന് നമുക്ക് പറയാം അല്ലേ. അതെ.
അതിനാൽ, നിങ്ങളുടെ ആദ്യ നിക്ഷേപ പോർട്ട്‌ഫോളിയോ ചെറുപ്പത്തില്‍ തന്നെ സൃഷ്ടിക്കുക എന്നത് തന്നെ ഒരു നേട്ടമാണ്. സമ്പത്ത് ശേഖരിക്കുന്നതിലേക്കുള്ള നിങ്ങളുടെ ആദ്യ നീക്കമാണിത്.
ഒരു പോർട്ട്‌ഫോളിയോ നിർമ്മിക്കുക എന്നതിനർത്ഥം ഇക്വിറ്റികൾ, കടം, പണം എന്നിങ്ങനെയുള്ള ആസ്തി വിഭാഗങ്ങള്‍ക്കിടയില്‍ നിങ്ങളുടെ നിക്ഷേപം വ്യാപിപ്പിക്കുക എന്നാണ്. അതിനെ അസ്സറ്റ് അലൊക്കേഷന്‍ എന്ന് വിളിക്കുന്നു.
നിങ്ങളുടെ നിക്ഷേപ കാലയളവ് ഏകദേശം 10-15 വർഷം ആയിരിക്കാം. പോർട്ട്‌ഫോളിയോ നിർമ്മിച്ചുകഴിഞ്ഞാൽ, വിപണിയിലെ ഏറ്റക്കുറച്ചിലുകളും വ്യതിയാനങ്ങളും മുൻകൂട്ടി കണ്ടുകൊണ്ട് നഷ്ടസാധ്യതകളിൽ നിന്ന് അകറ്റി നിർത്താനായി ഓരോ 6 മാസത്തിലും നിങ്ങൾ അത് വീണ്ടും പരിശോധിച്ച് റീബാലന്‍സ് ചെയ്യാവുന്നതാണ്.
പണപ്പെരുപ്പം മൂലം ഓരോ വര്‍ഷം കൂടുംതോറും എല്ലാം കൂടുതൽ ചെലവേറിയതായിക്കൊണ്ടിരിക്കും. നിങ്ങൾ നിക്ഷേപിച്ചില്ലെങ്കിൽ പണപ്പെരുപ്പം മൂലമുള്ള വിടവ് നികത്താതെ നിങ്ങളുടെ പണം ചെലവഴിക്കാനാവില്ല. ഇല്ലെങ്കിൽ, ഒരുപക്ഷേ നിങ്ങൾക്ക് നിങ്ങളുടെ ആഗ്രഹപ്രകാരമുള്ള വിശ്രമജീവിതം സാധിക്കില്ല.
നഷ്ടസാധ്യതകളോടുള്ള നിങ്ങളുടെ സഹിഷ്ണുത നിർണ്ണയിക്കുകയും നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു ഉപകരണത്തിൽ നിക്ഷേപം നടത്തുകയും ചെയ്യുക.
നിങ്ങള്‍ പണം സ്വരൂപിക്കാനും ബജറ്റ് പാലിക്കാനും ആരംഭിക്കുമ്പോള്‍, നിങ്ങളുടെ സ്വന്തമായത് എന്തൊക്കെയാണെന്നും കടങ്ങൾ എന്തൊക്കെയാണെന്നും നിങ്ങൾക്ക് മനസ്സിലാകാൻ തുടങ്ങും.
നിങ്ങളുടെ ചെലവുകളെ സ്ഥിരമായതും അസ്ഥിരമായതും, ആവശ്യങ്ങളും ആഗ്രഹങ്ങളും, അനിവാര്യവും ഒഴിവാക്കാവുന്നതും എന്നിങ്ങനെ വിഭജിക്കുക. ഈ രീതിയിൽ, നിങ്ങള്‍ക്ക് ഒരു പൂർണ്ണമായ ലിസ്റ്റ് ഉണ്ടാക്കിയെടുക്കാം. ഒരു ശ്രേണി സൃഷ്ടിച്ച് അവയ്ക്ക് മുൻഗണന നിശ്ചയിക്കുക.
നിങ്ങളുടെ വിഭവങ്ങൾ പരിമിതമാണെന്നും എന്നാൽ നിങ്ങളുടെ ആഗ്രഹങ്ങൾക്ക് പരിധിയില്ലെന്നും നിങ്ങൾ മനസ്സിലാക്കണം. അവിടെയാണ് നിങ്ങൾ ഒരു ബാലൻസ് നിലനിർത്തേണ്ടത്.
എത്രയും വേഗം നിങ്ങൾ ഇത് മനസ്സിലാക്കുന്നുവോ, ഒഴിവാക്കാവുന്ന ചെലവുകളിലേക്കുള്ള നിങ്ങളുടെ ത്വര അത്രയും വേഗം നിയന്ത്രിക്കാനാകും.
ബോണസ് ടിപ്സ്: നിങ്ങൾ ഇതിനകം പാചകം ചെയ്തില്ലേ, എങ്കില്‍ നിങ്ങൾ പാചകം ചെയ്യാൻ പഠിച്ചോളൂ. രുചികരവും പോഷകസമൃദ്ധവുമായ ഭക്ഷണം സ്വയം പാകം ചെയ്താൽ ധാരാളം പണം ലാഭിക്കാം.
നിങ്ങളുടെ വീടല്ലാതെ മറ്റെവിടെയെങ്കിലും താമസിക്കണമെങ്കില്‍ ഫ്ലാറ്റ്‌മേറ്റ്‌സിനൊപ്പം ജീവിക്കുക. ഇത് ധാരാളം ചെലവുകൾ വിഭജിച്ചു പോകാനിടയാക്കും.
നിങ്ങൾ താമസിക്കുന്ന നഗരത്തിൽ അത്യാവശ്യ സാഹചര്യമുണ്ടെങ്കിൽ മാത്രം ഒരു കാർ വാങ്ങുക. അല്ലെങ്കിൽ യാത്ര ചെയ്യാൻ ഇരുചക്രവാഹനമോ പൊതുഗതാഗതമോ ഉപയോഗിക്കുക.
കടത്തിന്റെ ഏറ്റവും ചെലവേറിയ രൂപം ക്രെഡിറ്റ് കാർഡാണെന്ന് നിങ്ങൾക്കറിയാമോ? ഇതിന്റെ തുടരെയുള്ള ഉപയോഗം, അത് മനസ്സിലാക്കുന്നതിന് മുമ്പുതന്നെ, നിങ്ങളെ ഒരു സാമ്പത്തിക കെണിയിൽ അകപ്പെടുത്തിയേക്കാം.
ക്രെഡിറ്റ് കാർഡ് അടിയന്തര ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുക.
നിങ്ങൾ ഒരുപാട് സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിച്ചേക്കാം. ഒരു കാർ അല്ലെങ്കിൽ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം പോലുള്ളവ. ഈ സന്ദർഭങ്ങളിലെല്ലാം നിങ്ങൾക്ക് പണം ആവശ്യമാണ്. എന്നാൽ അത് എവിടെ നിന്ന് ലഭിക്കും? കടമല്ല. സമ്പാദ്യമാണ് മുന്നോട്ടു പോകാനുള്ള വഴി!
കടം തിരിച്ചടയ്‌ക്കുന്നതിന് നല്ല രീതിയിലുള്ള സമീപനങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിലൂടെ അപകടകരമായ കടക്കെണിയിൽ വീഴുന്നതിൽ നിന്ന് നിങ്ങൾക്ക് മാറിനിൽക്കാം. നിങ്ങളുടെ കടബാധ്യത ആരോട് എത്രമാത്രം എന്ന് കൃത്യമായി അറിഞ്ഞിരിക്കണം.
അവ അടയ്ക്കാൻ നിങ്ങളുടെ സമയം വിനിയോഗിക്കുക. നിങ്ങൾക്ക് ധാരാളം കടമുണ്ടെങ്കിൽ, ആദ്യം ഏറ്റവും ചെലവേറിയത് അടയ്ക്കാൻ ആരംഭിക്കുക.
കടം എന്നത് എല്ലായ്‌പ്പോഴും നിങ്ങളുടെ അവസാന ഓപ്ഷനായി പരിഗണിക്കുക. പര്‍ച്ചേയ്സുകള്‍ നടത്തുമ്പോള്‍ കഴിയുന്നത്ര ഡൗൺ പേയ്‌മെന്റുകൾ നല്‍കുക. കൂടാതെ, വ്യക്തിഗത വായ്പകൾ പോലെയുള്ള നികുതികൂടുതലുള്ള വായ്പകൾ ഒഴിവാക്കുക.
ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഒരു കോർപ്പസ് സൂക്ഷിക്കുന്നതിനെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാം. അങ്ങനെ കടത്തിൽ കുടുങ്ങുന്നത് തടയാനാകും.
നിങ്ങളുടെ പണം എന്തുചെയ്യണമെന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നതിനു മുമ്പ് നിങ്ങൾ എന്തെങ്കിലും സമ്പാദിക്കണം. ശരിയല്ലേ?
കഴിവുകളെക്കുറിച്ച് പറയുമ്പോൾ, നമ്മൾ വിശാലമായ ഒരു പശ്ചാത്തലത്തിലേക്ക് നോക്കുന്നു. ഞങ്ങൾ ഒരു ജോലിയിൽ മാത്രമല്ല, നിങ്ങളുടെ മുഴുവൻ കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കാരണം, നമുക്ക് ഇതുമായി പൊരുത്തപ്പെടാം, നിങ്ങളുടെ ആദ്യ ജോലി നിങ്ങളുടെ അവസാനത്തേതായിരിക്കില്ല, ഒരുപക്ഷേ നിങ്ങൾ അത് ആസ്വദിക്കുന്നത് പോലുമുണ്ടാകില്ല. എന്നിരുന്നാലും, നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യാനുള്ള ആവേശം നിങ്ങൾക്കുണ്ടായിരിക്കണം.
ആധുനിക കാലത്തെ ട്രെൻഡുകൾക്കൊപ്പം നീങ്ങുകയും ആവശ്യമായ കഴിവുകൾ നേടുകയും ചെയ്താൽ, ലോകം യഥാർത്ഥത്തിൽ നിങ്ങള്‍ക്ക് മുത്തുകള്‍ നിറഞ്ഞ ഒരു ചിപ്പിയായി അനുഭവപ്പെട്ടേക്കാം.
ബയോഡാറ്റയിൽ വൈവിധ്യമാർന്ന കഴിവുകൾ ചേർത്ത് നിങ്ങളുടെ തൊഴിൽ സാധ്യതയും വരുമാനവും വർദ്ധിപ്പിക്കാവുന്നതാണ്.
ഒരു തൊഴിലുടമയുടെ പരിഗണനയിലേക്ക് കൂടുതൽ വിപണനം ചെയ്യാനാവുന്ന കഴിവുകൾ കൊണ്ട് വരാന്‍ സാധിക്കുകയാണെങ്കില്‍, മറ്റ് സ്ഥാനാർത്ഥികളെ അപേക്ഷിച്ച് നിങ്ങളുടെ സാധ്യത, വ്യവസായത്തിലെ നിങ്ങളുടെ മൂല്യം, ശമ്പളം ചർച്ച ചെയ്യുമ്പോൾ നിങ്ങൾക്ക് കൂടുതൽ ആവശ്യപ്പെടാനുള്ള കഴിവ് എന്നിവയും കൂടുതലാകുന്നതാണ്.
വിപണനയോഗ്യമായ ഒരു വൈദഗ്ദ്ധ്യം നേടിയെടുത്ത ശേഷം, നിങ്ങൾ ചർച്ച ചെയ്യുന്നതിന്റെ പ്രാധാന്യം പഠിക്കേണ്ടതാണ്.
ഒരു Salary.com സർവേ സൂചിപ്പിക്കുന്നത്, അതില്‍ പ്രതികരിച്ചവരിൽ 37% മാത്രമാണ് ശമ്പളത്തെപ്പറ്റി ചർച്ച ചെയ്യുന്നത് എന്നാണ് - കൂടാതെ 18% ഒരിക്കലും ചര്‍ച്ച ചെയ്യുന്നില്ല എന്നും.
ഏറ്റവും മോശമായ കാര്യം എന്താണെന്നു വച്ചാല്‍ , അവരുടെ പ്രകടന അവലോകനത്തിൽ, 44% പേരും അങ്ങനെയൊരു വിഷയമേ അവതരിപ്പിച്ചിട്ടില്ലത്രേ.
കൂടുതൽ ചോദിക്കാതിരിക്കാനുള്ള പ്രധാന കാരണം? ഭയം തന്നെ.
അത് ഞങ്ങള്‍ക്ക് മനസ്സിലാകും : ശമ്പള ചർച്ചകൾ ഭയപ്പെടുത്തുന്നതാണ്. എന്നാൽ കൂടുതല്‍ ആശങ്കാജനകമായത് എന്താണെന്ന് നിങ്ങൾക്കറിയാമോ? അത് ചെയ്യാതിരിക്കുക എന്നതാണ്.
അതിനാൽ നിങ്ങൾ ഒരു പുരുഷനായാലും സ്ത്രീയായാലും, നിങ്ങളുടെ ജോലി ആദ്യത്തെയായാലും അല്ലെങ്കിൽ അഞ്ചാമത്തെയായാലും, എങ്ങനെ ചർച്ച ചെയ്യണമെന്ന് പഠിക്കേണ്ട സമയമാണിത്.
ഒരു സ്മാർട്ട് ഷോപ്പർ ഒരു ഡീൽ അന്വേഷകനെ പോലെയാണ്. ഒരു ഡീൽ കണ്ടെത്തുന്നതിനുള്ള സൂത്രവിദ്യയിൽ പ്രാവീണ്യം നേടിക്കഴിഞ്ഞാൽ, നിങ്ങൾ ഒരു സ്മാർട്ട് ഷോപ്പർ ആകുകയും ഒരു വസ്തു വാങ്ങുന്നതിന് മുമ്പ് നിങ്ങൾക്ക് അത് വേണോ എന്ന് തീരുമാനിക്കാനാകുകയും ചെയ്യും.
പെട്ടെന്നുള്ള ഒരു പ്രേരണയിൽ സാധനങ്ങൾ വാങ്ങരുത്. അത്യാവശ്യമല്ലാത്ത എന്തെങ്കിലും വാങ്ങുന്നതിന് മുമ്പ് 24 മണിക്കൂർ കാത്തിരിക്കുക. നിങ്ങൾക്ക് ഇത് ശരിക്കും ആവശ്യമുണ്ടോ എന്നും അത് ഉപയോഗിക്കുമോ എന്നും ചിന്തിക്കുക.
ഭക്ഷണം, വസ്ത്രം, ഫർണീച്ചറുകൾ എന്നിങ്ങനെ എല്ലാത്തിലും നല്ല ഡീൽ കണ്ടെത്താൻ ശ്രമിക്കുക. നിങ്ങൾ ഒരു ഡീല്‍ അന്വേഷിച്ചു കണ്ടെത്തുകയാണെങ്കില്‍ നിങ്ങളുടെ ജീവിതത്തിൽ ധാരാളം പണം ലാഭിക്കാവുന്നതാണ്.
എന്തെങ്കിലും വാങ്ങുന്നതിന് മുമ്പ് ഒരു പ്ലാൻ ഉണ്ടായിരിക്കണം. പണം ലാഭിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ഒരു ലിസ്റ്റ് ഉണ്ടാക്കി അത് പാലിക്കുക എന്നതാണ്.
ഓരോ യാത്രയ്ക്കും മുമ്പ് കുറച്ച് മിനിറ്റ് മാത്രം ആവശ്യമുള്ള ഒരു ലളിതമായ ശീലമാണിത്.
നിങ്ങളുടെ മുമ്പിലുള്ള കൃത്യമായ ലിസ്റ്റ് ഉപയോഗിച്ച്, പെട്ടന്നുള്ള പ്രേരണമൂലമുണ്ടാകുന്ന ചെലവുകൾ ചുരുക്കാനും സമയവും പണവും ലാഭിക്കാനും നിങ്ങൾക്ക് കഴിയും.
അവസാനം, ശ്രദ്ധേയമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ഒരു വിദഗ്ദ്ധനെ സമീപിക്കാൻ ഞങ്ങൾ നിങ്ങളെ ഉപദേശിക്കുകയാണ്.
ഒരു ശീലം രൂപപ്പെടുത്തുകയും അത് നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ പണം കൈകാര്യം ചെയ്യുക എന്നത് വലിയ ക്ലേശമുള്ള കാര്യമല്ല എന്ന് നിങ്ങൾക്ക് മനസ്സിലാക്കാം.
നിങ്ങളുടെ സമ്പാദ്യവും നിക്ഷേപ യാത്രയും കിക്ക്സ്റ്റാർട്ട് ചെയ്യാനും നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കാനും മുകളിൽ സൂചിപ്പിച്ച ടിപ്‌സ് ഉപയോഗപ്പെടുത്തുക. നിങ്ങളുടെ ചെറുപ്രായത്തിന്റെ പ്രയോജനമുൾക്കൊണ്ടുകൊണ്ട് ജീവിതവിജയത്തിലേക്ക് മുന്നേറുക.