Buy Gold
Sell Gold
Daily Savings
Round-Off
Digital Gold
Instant Loan
Credit Score
Nek Jewellery
ജനപ്രീതി വർദ്ധിക്കും തോറും ഡിജിറ്റൽ ഗോൾഡിനെ കുറിച്ചുള്ള നിരവധി മിഥ്യാധാരണകളും പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. അവയിലെ ചില തെറ്റിദ്ധാരണകൾ നമുക്ക് ഇന്ന് തീർക്കാൻ ശ്രമിക്കാം.
എക്കാലത്തും നിക്ഷേപ സാധ്യതകളുള്ള ഓപ്ഷനാണ് സ്വർണ്ണമെന്ന് നമുക്കെല്ലാവർക്കും അറിയാം. നമ്മുടെ രാജ്യത്തെ ഏറ്റവും ജനപ്രിയമായ ആസ്‌തികളിൽ ഒന്ന് ഇപ്പോഴും സ്വർണ്ണമാണ്.
മഞ്ഞ നിറത്തിലുള്ള ഈ ലോഹം ഭൗതിക രൂപത്തിൽ (ആഭരണങ്ങൾ, നാണയങ്ങൾ, സ്വർണ്ണക്കട്ടികൾ എന്നിവ) വാങ്ങിക്കൂട്ടുന്നതിന് പകരം മറ്റനവധി മാർഗ്ഗങ്ങളിലൂടെ അവയിൽ നിക്ഷേപം നടത്താൻ ഇന്ന് കഴിയും.
ഡിജിറ്റൽ വിപ്ലവത്തിന്റെ കുതിച്ചുചാട്ടം അടുത്തിടെയുള്ള വർഷങ്ങളിൽ സ്വർണ്ണ വിപണിയിൽക്കൂടി വ്യാപിച്ചതോടെ ഡിജിറ്റൽ ഗോൾഡ് എന്ന ആശയം അവതരിപ്പിക്കപ്പെട്ടു. താരതമ്യേന ഇന്ത്യയിൽ ഇത് പുതിയ ആശയമാണെങ്കിലും ഇതെപ്പറ്റി അറിഞ്ഞിരിക്കുന്നത് വളരെ പ്രയോജനകരമാണ്.
ഓൺലൈൻ ചാനലുകളിലൂടെ സ്വർണ്ണം വാങ്ങുന്നതിന്റെ പുത്തൻ പതിപ്പാണ് ഡിജിറ്റൽ ഗോൾഡ്. സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ സൗകര്യപ്രദമായതും ചെലവ് കുറയ്ക്കാനാകുന്നതുമായ മറ്റൊരു ഓപ്ഷനാണിത്.
നിങ്ങൾ ഓരോ ഗ്രാം സ്വർണ്ണം വാങ്ങുമ്പോഴും അത്രയും യഥാർത്ഥ 24k സ്വർണ്ണം നിങ്ങളുടെ പേരിൽ ഇന്ത്യയിലെ Augmont, MMTC - PAMP, SafeGold എന്നീ മൂന്ന് ഗോൾഡ് ബാങ്കുകളിൽ ഒന്നിലെ ലോക്കറിൽ സംഭരിക്കുന്നു.
ആപ്പിലെ ഒരു ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ, നിക്ഷേപകർക്ക് ഭൗതികമായ സ്വർണ്ണം വാങ്ങാനോ വിൽക്കാനോ വീട്ടിലേക്കുള്ള ഡെലിവറിക്ക് ഓർഡർ ചെയ്യാനോ എളുപ്പത്തിൽ സാധിക്കും. ഡിജിറ്റൽ ഗോൾഡ് വാങ്ങാൻ മിനിമം പരിധിയൊന്നുമില്ല. വെറും ₹1 ചെലവഴിച്ച് നിങ്ങൾക്ക് വാങ്ങാനാകും. കൊള്ളാമല്ലേ?
എന്നാൽ ഇതിന്റെ ജനപ്രീതി വർദ്ധിക്കുന്നതിനനുസരിച്ച് നിക്ഷേപകരുടെ ഇടയിൽ അനേകം മിഥ്യാധാരണകളും തെറ്റായ വിവരങ്ങളും പരക്കുന്നുണ്ട്. തൽഫലമായി, ഇത്രയും മൂല്യവത്തായ ഒരു നിക്ഷേപം അവരുടെ നിക്ഷേപ പോർട്ട്ഫോളിയോയിൽ നിന്ന് അവർ നഷ്ടമാക്കുന്നു.
അതുകൊണ്ട് ഡിജിറ്റൽ ഗോൾഡിനെ കുറിച്ചുള്ള ചില പൊതുവായ മിഥ്യാധാരണകൾ നമുക്ക് മാറ്റിയെടുക്കാൻ ശ്രമിക്കാം:
ഒരിക്കലുമല്ല! ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപം നടത്തുന്നതിന്റെ ഏറ്റവും മികച്ച കാര്യം, Jar ആപ്പിലൂടെ നിങ്ങൾക്ക് വെറും ₹1 ചെലവഴിച്ച് പോലും ഇത് വാങ്ങാനാകും എന്നതാണ്.
സത്യം! വളരെ കുറഞ്ഞ നിരക്കിലും ബജറ്റിന് അനുയോജ്യമായ രീതിയിലും സ്വർണ്ണം വാങ്ങാൻ കഴിയും. മുമ്പ് സ്വന്തമാക്കാൻ സാധിക്കാതിരുന്ന ഈ അമൂല്യമായ ലോഹം ഇപ്പോൾ എല്ലാവർക്കും വാങ്ങാനാകുന്ന വിധം വിപുലമായി ലഭ്യമാണ്. ഞങ്ങൾക്ക് ഇതിൽപ്പരം സന്തോഷമൊന്നുമില്ല!
എല്ലാ നിക്ഷേപങ്ങൾക്കും അപകടസാധ്യതയും അവയുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. സ്വർണ്ണവും അതുപോലെ തന്നെയാണ്.
യഥാർത്ഥത്തിൽ, ഉയർന്ന തകർച്ചാ സാധ്യതയുള്ള ഓഹരികളും ഇക്വിറ്റികളും പോലുള്ള നിക്ഷേപങ്ങളെക്കാൾ അപകടം സംഭവിക്കാനുള്ള സാധ്യത സ്വർണ്ണത്തെ സംബന്ധിച്ച് കുറവാണ്. എല്ലായ്‌പ്പോഴും ആവശ്യകതകളുള്ള മൂല്യമേറിയ പ്രകൃതി വിഭവമായ സ്വർണ്ണം ഒരു ആകർഷകമായ നിക്ഷേപം തന്നെയാണ്.
പണപ്പെരുപ്പത്തിലും അപകടസാധ്യതയേറിയ നിക്ഷേപങ്ങളിലും നിന്നുള്ള മികച്ച സംരക്ഷണം കൂടിയാണിത്.
നിങ്ങളുടെ ബാലൻസ് 0.5 ഗ്രാം ആകുമ്പോൾ അത് നിങ്ങൾക്ക് നാണയങ്ങളോ ആഭരണമോ പോലുള്ള ഭൗതിക രൂപത്തിലുള്ള സ്വർണ്ണമാക്കി മാറ്റാം.
Jar ആപ്പിലൂടെ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ നിക്ഷേപങ്ങൾ പിൻവലിക്കാനോ ഭൗതിക രൂപത്തിലുള്ള സ്വർണ്ണമായി പരിവർത്തനം ചെയ്‌ത് വീട്ടിലേക്ക് ഓർഡർ ചെയ്യാനോ കഴിയും.
സത്യം ഇതിന് നേരെ വിപരീതമാണ്. മികച്ച രീതിയിൽ ആസൂത്രണം ചെയ്ത് നടത്തുന്ന സ്വർണ്ണ നിക്ഷേപങ്ങൾ വളരെ നല്ല പ്രതിഫലം നൽകും.
ഓഹരി വില ഇടിയുന്നതിൽ നിന്ന് സംരക്ഷണം നൽകാനും മറ്റൊരു നിക്ഷേപ മാർഗ്ഗമായും സ്വർണ്ണം ഉപയോഗിക്കാനാകും.
സാമ്പത്തിക തകർച്ചയിൽ നിന്നും സാമ്പത്തികമാന്ദ്യത്തിൽ നിന്നും ഇത് പരിരക്ഷിക്കുന്നു. കഴിഞ്ഞ 92 വർഷങ്ങളായി സ്വർണ്ണത്തിന്റെ നിരക്ക് ഉയർന്നുകൊണ്ടേയിരിക്കുകയാണ്.
ഇന്ത്യയിലെ സാംസ്‌കാരിക പ്രാധാന്യത്തിന് പുറമെ സ്വർണ്ണത്തിന് പരമ്പാരഗതമായ മൂല്യവുമുണ്ട്. വർഷം തോറും കൂടുതൽ മെച്ചപ്പെട്ട പ്രതിഫലം നൽകുന്ന വളരെ മികച്ച സമ്പാദ്യവുമാണിത്.
ഡയമണ്ടോ പ്ലാറ്റിനമോ ആയി താരതമ്യം ചെയ്യുമ്പോൾ അവയ്ക്കുള്ള റീസെയിൽ മൂല്യം സ്വർണ്ണത്തേക്കാൾ കുറവായതിനാൽ ശക്തമായ നിക്ഷേപ തരമായി കണക്കാക്കുന്നത് സ്വർണ്ണം തന്നെയാണ്. ഒട്ടും മടിക്കണ്ട!
ശരിയല്ല, ഡിജിറ്റൽ ഗോൾഡ് വളരെ ലളിതവും സൗകര്യപ്രദവുമാണ്. ഫോൺ, Jar ആപ്പ്, ഇന്റർനെറ്റ് ആക്‌സസ്, ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ UPI അക്കൗണ്ട് എന്നിവ മാത്രമാണ് നിങ്ങൾക്കാവശ്യം.
ആഹാ! ഒട്ടും സമയം ചെലവഴിക്കാതെ നിങ്ങൾക്ക് സ്വർണ്ണം സ്വന്തമാക്കാം. Jar ആപ്പിലൂടെ KYC കൂടാതെ 30 ഗ്രാം ഡിജിറ്റൽ ഗോൾഡ് വരെ നിങ്ങൾക്ക് വാങ്ങാനാകും.
ഇടപാട് 2 ലക്ഷം രൂപയിൽ അധികമാകുമ്പോൾ മാത്രം നിങ്ങളുടെ PAN കാർഡ് വിവരങ്ങൾ ലഭ്യമാക്കേണ്ടി വരും.
സുതാര്യതയിൽ വിശ്യസിക്കുന്ന ആപ്പാണ് Jar. 24 കാരറ്റ് പരിശുദ്ധ സ്വർണ്ണം മാത്രമാണ് Jar ആപ്പിലൂടെ നിങ്ങൾ വ്യാപാരം ചെയ്യുന്നത്. നിങ്ങൾ ചെലവഴിക്കുന്ന മുഴുവൻ തുകയും സ്വർണ്ണത്തിൽ മാത്രമേ നിക്ഷേപിക്കൂ.
വാങ്ങുന്ന സമയത്ത് നിങ്ങളിൽ നിന്ന് ഈടാക്കുന്നത് 3% GST മാത്രമാണ്. മറഞ്ഞിരിക്കുന്ന നിരക്കുകളോ സ്റ്റോറേജ് ഫീസോ ഇതിനില്ല.
ഡിജിറ്റൽ ഗോൾഡ് മുഴുവനും ഉയർന്ന സുരക്ഷയുള്ള കേന്ദ്രങ്ങളിലാണ് സൗജന്യമായി സംരക്ഷിക്കുന്നത്. കൂടാതെ ഇത് പൂർണമായും ഇൻഷുർ ചെയ്തിരിക്കുന്നതുമാണ്.
Jar ആപ്പിൽ, ഡിജിറ്റൽ ഗോൾഡിന് 99.5% 24 കാരറ്റ് പരിശുദ്ധിയുണ്ട്. നിങ്ങൾ ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ, Augmont Gold Ltd, Digital Gold India Pvt. Ltd. - SafeGold, MMTC-PAMP India Pvt. Ltd എന്നിവ പോലുള്ള പ്രസിദ്ധമായ കമ്പനികളിൽ നിന്നുള്ള സ്വർണ്ണം ആക്‌സസ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന മദ്ധ്യസ്ഥരിൽ നിന്ന് ആ സ്വർണ്ണം നിങ്ങൾ യഥാർത്ഥത്തിൽ വാങ്ങുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇത് യഥാർത്ഥവും സുരക്ഷിതവും പരിശുദ്ധവുമാണ്.
കൂടുതലറിയണോ? ഡിജിറ്റൽ ഗോൾഡിനെ കുറിച്ചും ഭൗതിക സ്വർണത്തേക്കാൾ ഡിജിറ്റൽ ഗോൾഡ് എങ്ങനെ മെച്ചപ്പെട്ടിരിക്കുന്നു എന്നതിനെ കുറിച്ചും കൂടുതൽ വായിക്കുക.
ഇനിയും സംശയങ്ങളുണ്ടോ? FAQ, Jar എന്നിവ പരിശോധിക്കുക.
ഇപ്പോൾ വസ്തുതകളെല്ലാം മനസ്സിലാക്കിയതിനാൽ, നിക്ഷേപം എന്ന നിലയിൽ ഡിജിറ്റൽ ഗോൾഡ് എത്രമാത്രം മികച്ചതാണെന്ന് വ്യക്തമായില്ലേ? ഇനി അവസരങ്ങൾ നഷ്ടപ്പെടുത്തരുത്.
വാസ്തവത്തിൽ Jar ഒരു ഡിജിറ്റൽ നിക്ഷേപ ആപ്പ് മാത്രമല്ല. നിങ്ങളുടെ സമ്പാദ്യങ്ങൾ അനാവശ്യമായി നഷ്ടപ്പെടുത്താതെ പണം സ്വരൂപിക്കാൻ സഹായിക്കുന്ന സ്വയമേവയുള്ള നിക്ഷേപ പ്ലാറ്റ്‌ഫോം കൂടിയാണ്.
Jar ആപ്പ് ഉപയോഗിച്ച് ഇപ്പോൾ തന്നെ ഡിജിറ്റൽ ഗോൾഡ് നിക്ഷേപം ആരംഭിക്കൂ!