Playstore Icon
Download Jar App
Financial Education

ഫ്രീലാൻസ് ജോലിക്കാർക്ക് എങ്ങനെ ITR സമർപ്പിക്കാം - ഒരു സമ്പൂർണ ഗൈഡ്

December 22, 2022

ITR എങ്ങനെ സമർപ്പിക്കണം എന്നറിയില്ലാത്ത ഒരു ഫ്രീലാൻസർ ആണ് നിങ്ങളെങ്കിൽ ഇതാ നിങ്ങൾക്കായി ഒരു സമ്പൂർണ ഗൈഡ്.

നിങ്ങൾ ഒരു ഫ്രീലാൻസർ ആണോ? 9 മുതൽ 5 വരെ ജോലി ചെയ്യുന്ന ഒരു സ്‌ഥിര ജീവനക്കാരൻ അല്ലേ?  ഫ്രീലാൻസർ ആയിട്ടും നിങ്ങളുടെ വരുമാനം ആദായ നികുതി പരിധിക്ക് മുകളിലാണോ ? 

എങ്കിൽ നിങ്ങൾ തീർച്ചയായും ആദായ നികുതി റിട്ടേൺ സമർപ്പിച്ചിരിക്കണം. ആദായ നികുതി നിയമമനുസരിച്ചു ശമ്പളമുള്ള ജോലി ചെയ്യുന്നവരെയും കോർപറേറ്റ് നികുതി ദായകരെയും പോലെ ഫ്രീലാൻസ് ജോലി ചെയ്യുന്നവരും അവരുടെ വരുമാനത്തിനനുസരിച്ചുള്ള നികുതി അടയ്‌ക്കേണ്ടതാണ്. 

നിങ്ങളുടെ നികുതി എളുപ്പത്തിലും സമയാധിഷ്ഠിതമായും അടക്കുവാൻ Jar നിങ്ങളെ സഹായിക്കും. 

 

ആരാണ്  ഫ്രീലാൻസ് ജോലിക്കാർ? അവർ ITR സമർപ്പിക്കണോ? 

സ്വന്തം വീട്ടിലോ പാർക്കിലോ കഫെകളിലോ ഇരുന്നു പല കക്ഷികളുടെയും പല തരം ജോലികൾ സ്വയം കരാർ ഉറപ്പിച്ചു ചെയ്തു തീർക്കുന്നവരെ ആണ് ഫ്രീലാൻസ് ജോലിക്കാർ എന്ന് പറയുന്നത്. 

മാർക്കറ്റിങ് കൺസൾട്ടന്റുകൾ, വെബ്‌സൈറ്റ് ഡിസൈനർമാർ, കൺസൾട്ടൻസികൾ, സോഫ്റ്റ്‌വെയർ ഡിസൈനർമാർ, സോഷ്യൽ മീഡിയ മാനേജർമാർ, കണ്ടൻറ്  റൈറ്റർമാർ എന്നിവരെയെല്ലാം ഫ്രീലാൻസ് ജോലി ചെയ്യുന്നവരുടെ കൂട്ടത്തിൽ പെടുത്താം. ഇടപാടുകാർക്ക് ബൗദ്ധികമായും കായികമായും ഉള്ള സേവനങ്ങൾ നൽകുന്നതിലൂടെ ഇവർ പണം സമ്പാദിക്കുന്നു.  

എന്നാൽ ഇതു കൊണ്ട് ഇവർ നികുതിമുക്തരാകുന്നില്ല . മറ്റു ശമ്പളക്കാരെയും കച്ചവടക്കാരെയും പോലെ ഇവരും ആദായ നികുതി നിയമമനുസരിച്ചു ഗവൺമെന്റിലേക്ക് നികുതി അടയ്ക്കണം .  

 ഫ്രീലാൻസ് ജോലിക്കാരുടെ ITR സമർപ്പിക്കൽ - അക്കൗണ്ടിംഗ് രീതികൾ 

ഫ്രീലാൻസ് ജോലി ചെയ്യുന്നവർക്ക് ഫോം 16 പൂരിപ്പിക്കാനോ ITR സമർപ്പിക്കുവാനുള്ള പ്രക്രിയയിൽ സഹായിക്കാനോ HR വിഭാഗത്തിന്റെ സഹായം ലഭ്യമല്ലല്ലോ. അത് കൊണ്ട് തന്നെ അവർക്കത് കുറേക്കൂടെ ബുദ്ധിമുട്ടാണ്. 

അത് മാത്രമല്ല, കൂടുതൽ കക്ഷികളുടെ എണ്ണവും നിരന്തരം മാറി മറിഞ്ഞു കൊണ്ടിരിക്കുന്ന വരുമാനകണക്കുകളും കൂടുതൽ കണക്ക് കൂട്ടലുകളുടെയും രേഖപ്പെടുത്തലുകളുടെയും ആവശ്യകത സൃഷ്ടിക്കുന്നു. 

മറ്റു സ്‌ഥാപനങ്ങൾ പിന്തുടരുന്ന അതെ അടിസ്ഥാന രീതിയാണ് ഫ്രീലാൻസ് ജോലിക്കാരും ITR സമർപ്പിക്കാൻ പിന്തുടരേണ്ടത്. 

ഓരോ പ്രൊജക്റ്റിനനുസരിച്ചുള്ള പ്രതിഫലം, മാസം തോറും ലഭിക്കുന്ന പ്രതിഫലം എന്നിങ്ങനെ നിങ്ങൾക്ക് പല തരം പ്രതിഫലങ്ങൾ ഉണ്ടാകാം. ഐടി  ആക്റ്റ്  44 AA വകുപ്പ് പ്രകാരം നിങ്ങൾ വരവ് ചെലവ് കണക്കുകൾ രേഖപ്പെടുത്താൻ ഒരു അക്കൗണ്ടിംഗ് ബുക്ക് സൂക്ഷിക്കേണ്ടതാണ്. 

ഇതിനായി ക്യാഷ് അക്കൗണ്ടിങ്ങോ അക്രൂവൽ അക്കൗണ്ടിങ്ങോ  തെരെഞ്ഞടുക്കാം.

ഫ്രീലാൻസ് ജോലി ചെയ്യുന്നവരിൽ നികുതിയുടെയും ITR സമർപ്പണത്തിന്റെയും പ്രായോഗികത  

ഇന്ത്യയിൽ ഫ്രീലാൻസ് ജോലി ചെയ്യുന്നവർക്ക് ആദായ നികുതിയും GST-യും (ചരക്കു സേവന നികുതി) ബാധകമാണ്. ഇത്തരം ജോലി ചെയ്യുന്നവരുടെ വാർഷിക വരുമാനം 20 ലക്ഷത്തിനു മുകളിലാണെങ്കിൽ (വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിലും മറ്റു മലയോര സംസ്‌ഥാനങ്ങളിലും ഇത് 10 ലക്ഷമാണ് ) അവർ GST രജിസ്റ്റർ ചെയ്യണം. 

സാധാരണ ഗതിയിൽ മിക്ക സേവനങ്ങൾക്കും GST 18 % ആണ്. എന്നാൽ ചരക്കുകൾക്കും സേവനങ്ങൾക്കും അനുസരിച്ചു ഇതിൽ വ്യത്യാസം വരാം. 

ഫ്രീലാൻസ് ജോലി ചെയ്യുന്നവർ ഇതിനു പുറമെ നിലവിലെ നിരക്കനുസരിച്ചു ആദായ നികുതിയും അടയ്കണം. 60 വയസിൽ താഴെയുള്ള ഫ്രീലാൻസ് ജീവനക്കാർക്ക് ബാധകമായ ആദായ നികുതി നിരക്കുകൾ താഴെ നൽകിയിരിക്കുന്നു: 

പഴയ നികുതി ക്രമം:

പുതിയ നികുതി ക്രമം:

ഫ്രീലാൻസ് ജോലിക്കാർ ഏതു ITR ഫോം ആണ് ഉപയോഗിക്കേണ്ടത്? 

ആദായനികുതി റിട്ടേൺസ് സമർപ്പിക്കുമ്പോൾ ഫ്രീലാൻസ് ജോലിക്കാർക്ക്  ITR ഫോം 4 ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ വരുമാനം 1 കോടിക്ക് മുകളിലാണെങ്കിൽ നിങ്ങളുടെ  അക്കൗണ്ട് ബുക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതാണ്. 

വാർഷിക വരുമാനം 1 കോടിക്ക് താഴെയാണെങ്കിൽ ഓഡിറ്റിങ്ങിന്റെ ആവശ്യമില്ല. പ്രിസംപ്റ്റിവ് രീതിയിൽ നികുതി കണക്കാക്കുന്നവർ ITR ഫോം 4S ആണ് ഉപയോഗിക്കേണ്ടത്. 

 ഫ്രീലാൻസ് ജോലിക്കാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട രീതി  

 ഫ്രീലാൻസ് ജോലിക്കാർക്ക് ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഉള്ള എളുപ്പ മാർഗങ്ങൾ ചുവടെ ചേർക്കുന്നു: 

  • സ്റ്റെപ്പ് 1 : ആദായനികുതിയുമായി ബന്ധപ്പെട്ട ഇ-ഫയലിംഗ്  പോർട്ടൽ സന്ദർശിക്കുക. 

  • സ്റ്റെപ്പ് 2: ഡൗൺലോഡ് പേജിൽ ITR-4 ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. 

  • സ്റ്റെപ്പ് 3: നിങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ITR-4 ഫോം പൂരിപ്പിക്കുക. പൊതു വിവരങ്ങൾ, ആകെ വാർഷിക വരുമാനം, കിഴിവുകൾ, നികുതി ബാധകമായ ആകെ വരുമാനം , കച്ചവടത്തിന്റെയോ ജോലിയുടെയോ വിവരങ്ങളും വരുമാനവും, TDS (ടാക്സ് ഡിഡക്റ്റഡ്  അറ്റ് സോഴ്സ് ) വിവരങ്ങൾ, മുൻ‌കൂർ നികുതി, സ്വയം നിർണയിച്ച നികുതി മുതലായ വിവരങ്ങൾ നൽകുക. 

  • സ്റ്റെപ്പ് 4 : ഫോം 26AS ഉപയോഗിച്ച് നിങ്ങളുടെ നികുതി കണക്കാക്കുക. പണം ലഭിക്കാനായി നികുതി കിഴിവുകളും ഒഴിവുകളും പല ഭാഗങ്ങളിൽ നിന്നും അവകാശപ്പെടാവുന്നതാണ് . റിപ്പയർ ചെലവുകൾ, വസ്തു വാടക, യാത്ര ചെലവുകൾ, കമ്പനി വസ്തുവിന്മേലുള്ള മുനിസിപ്പൽ നികുതികൾ, ഡൊമെയിൻ രജിസ്ട്രേഷൻ ചെലവുകൾ തുടങ്ങി ജോലി സംബന്ധമായി വരുന്ന എല്ലാ ചെലവുകളും  ഒഴിവാക്കി കിട്ടാൻ അവകാശവാദം ഉന്നയിക്കാവുന്നതാണ്‌. 

 

 ITR സമർപ്പിക്കുന്നതിന് മുന്നേ ഓർക്കേണ്ട കാര്യങ്ങൾ : 

 

  • മൊത്തം രസീതുകൾ ഉൾപ്പെടുത്തണം - ആ ഒരു സാമ്പത്തിക വർഷത്തെ മുഴുവൻ ഫ്രീലാൻസ് ജോലികളുടെയും രസീതുകൾ കൈവശം വേണം.

  • ചെലവുകൾക്ക് അവകാശവാദം ഉന്നയിക്കുക - ചെലവുകൾക്ക് അവകാശവാദം ഉന്നയിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക: 

  • ഫ്രീലാൻസ് ജോലിക്ക് വേണ്ടി ചെലവായ തുക ആകണം. 

  • ആ സാമ്പത്തിക വർഷം വന്ന ചെലവ് ആയിരിക്കണം. ഉദാഹരണത്തിന് സാമ്പത്തിക വർഷം 2020 -21ൽ അസ്സെസ്സ്മെന്റ് വർഷം 2021 -22 ന്. 

  • വ്യക്തിപരമായ ചെലവുകളോ മൂലധന ചെലവോ ആയിരിക്കരുത്. 

  • ചെലവാകാത്ത തുക സമർപ്പിച്ചാൽ അത് ക്രിമിനൽ കുറ്റമോ അല്ലെങ്കിൽ നിയമപ്രകാരം ശിക്ഷാർഹമോ ആണ്.

  • പണമായി ചെലവായതാണെങ്കിൽ ഒരു ദിവസം 10,000-നു മുകളിൽ തുക കിഴിവായി കണക്കാക്കില്ല. 

  • ലാപ്ടോപ്പ് , ഫർണീച്ചറുകൾ തുടങ്ങിയ മൂലധന ചെലവുകൾക്ക് അവകാശവാദം ഉന്നയിക്കാൻ കഴിയില്ല. 

ചെലവുകൾ കിഴിക്കുക 

ഇന്റർനെറ്റ് ഫീസ് , വാടക, യാത്ര ചെലവുകൾ , അതിഥിസൽക്കാര ചെലവുകൾ,വിനോദ സംബന്ധമായ ചെലവുകൾ , മൂല്യത്തകർച്ച, പരിപാലനവുമായി ബന്ധപ്പെട്ട ചെലവുകൾ , സബ്‌സ്‌ക്രിപ്‌ഷൻ ചാർജുകൾ , ഓഫിസ് ഫർണീച്ചർ  ചെലവുകൾ,  മറ്റു ഇതര ചെലവുകൾ തുടങ്ങി ധാരാളം ചെലവുകൾ ഫ്രീലാൻസ് ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട്  നിങ്ങൾക്ക് വന്നിട്ടുണ്ടാകാം. 

ജോലിയിൽ നിങ്ങളെ  സഹായിക്കാൻ മറ്റു ആളുകളെ നിങ്ങൾ ചുമതലപ്പെടുത്തിയിട്ടുണ്ടാകാം. ഇതും ചെലവുകളിൽ ഉൾപ്പെടുത്തണം. 

ഒരു വർഷത്തെ ആകെ നികുതി ചുമത്താവുന്ന വരുമാനം കണക്ക് കൂട്ടുമ്പോൾ ഇങ്ങനെ ജോലി സംബന്ധമായി വന്ന സകല ചെലവുകളും ആകെ വരുമാനത്തിൽ നിന്നും കുറയ്‌ക്കേണ്ടതാണ് . 

 

ഇങ്ങനെ കുറയ്ക്കാൻ കഴിയുന്ന ചില ചെലവുകൾ:  

 

  • ജോലിക്ക് വേണ്ടി ഒരു സ്‌ഥലം വാടകയ്ക്ക് എടുത്തിട്ടുണ്ടെങ്കിൽ ആ വാടക കിഴിക്കാവുന്നതാണ്. 

  • ഈ വാടക സ്‌ഥലത്തിന്റെയോ വസ്തുവിന്റെയോ അറ്റകുറ്റപ്പണിക്കായുള്ള  ചെലവുകൾ. 

  • ബിസിനസ്സ് വസ്തു നിങ്ങളുടെ ഉടമസ്ഥതയിലാണെങ്കിൽ അതിന്റെ അറ്റകുറ്റപ്പണിക്കായുള്ള ചെലവുകൾ. 

  • ലാപ്ടോപ്പ്, പ്രിന്റർ മറ്റു ഉപകരണങ്ങൾ എന്നിവയ്ക്ക് വരുന്ന അറ്റകുറ്റപ്പണിക്കായുള്ള ചെലവുകൾ. 

  • ഫോൺ ബില്ലുകൾ, ഇന്റർനെറ്റ് ബില്ലുകൾ, പ്രിന്റർ പോലുള്ള ഉപകരണങ്ങൾ വാങ്ങിക്കാൻ വന്ന ചെലവ്, യാത്രാച്ചെലവുകൾ തുടങ്ങി ജോലിക്കിടെ വരുന്ന ചെലവുകൾ കിഴിക്കാവുന്നതാണ്. 

  • ഇടപാടുകാരുമായി കൂടിക്കാഴ്ച നടത്താൻ ഇന്ത്യക്കകത്തോ പുറത്തോ നടത്തേണ്ടി വരുന്ന യാത്രകളുടെ ചെലവുകൾ. 

  • ഭക്ഷണം, വിനോദം, അതിഥിസൽക്കാരം എന്നിവയ്ക്കായുള്ള ചെലവുകൾ. 

  • ഇടപാടുകാരുമായി കൂടിക്കാഴ്ചകൾ വയ്ക്കുമ്പോൾ പുതിയ ബിസിനസ്സ് കരാറുകൾ ഉറപ്പിക്കാൻ സഹായമാകുന്ന രീതിയിൽ അവരുമായി നടത്തുന്ന അത്താഴ വിരുന്നുകൾ ഒക്കെ ഈ വിഭാഗത്തിൽ പെടുത്താം. 

  • സ്വന്തം കമ്പനി വസ്തുക്കളുടെ നികുതിയും ഇൻഷുറൻസ്  തുകയും. 

  • ഡൊമെയിൻ രജിസ്റ്റർ ചെയ്യാനും നിങ്ങളുടെ ഉൽപ്പന്നം ടെസ്റ്റ് ചെയ്യാനുള്ള സോഫ്റ്റ്‌വെയർ വാങ്ങിക്കാനുമുള്ള ചെലവുകൾ. 

 

TDS ക്രമീകരണങ്ങൾ 

 IT ആക്റ്റ് 194J വകുപ്പ് പ്രകാരം നിങ്ങൾ ഫ്രീലാൻസ് ജോലി ചെയ്യുന്ന കക്ഷിയുടെ ആകെ പ്രതിഫലത്തിൽ നിന്നും 10% TDS (ടാക്സ് ഡിഡക്റ്റഡ് ഫ്രം സോഴ്സ്) ആയി കിഴിക്കുക. 

‍നിങ്ങൾ ഒരു പക്ഷെ IT വകുപ്പിൽ നിന്നും നിങ്ങളുടെ നികുതി ബ്രാക്കറ്റിനു അനുസരിച്ചുള്ള തുക മടക്കി ലഭിക്കുന്നതിന് അർഹനായേക്കാം. ഫ്രീലാൻസ് ജോലിയിൽ നിങ്ങളെ സഹായിക്കാൻ ആളെ നിയമിച്ചിട്ടുണ്ടെങ്കിൽ അവരുടെ പ്രതിഫലത്തിൽ നിന്നും 10 % TDS ആയി കിഴിക്കാൻ ശ്രദ്ധിക്കണം.  . 

 

GST 

വാർഷിക വരുമാനം 20 ലക്ഷത്തിനു മുകളിലാണെങ്കിൽ GST രജിസ്റ്റർ ചെയ്യണം. അതിൽ താഴെയാണെങ്കിൽ GST ആവശ്യമില്ല. ‍ 

നിങ്ങൾ GST രജിസ്ട്രേഷന് യോഗ്യരാണെങ്കിലോ ഇതിനോടകം തന്നെ നിങ്ങൾക്ക് GST നമ്പർ ഉണ്ടെങ്കിലോ നിങ്ങളുടെ കക്ഷികളിൽ നിന്നും GST ഈടാക്കണം. സേവനങ്ങൾക്ക് അനുസരിച്ചു വ്യതിയാനം വരുമെങ്കിലും ഭൂരിഭാഗം സേവനങ്ങളുടെയും GST 18 % ആണ്. 

 

മുൻ‌കൂർ നികുതി  

ഒരു വർഷത്തെ നിങ്ങളുടെ നികുതി ബാധ്യത 10,000 നു മുകളിലാണെങ്കിൽ നിങ്ങൾ മൂന്ന് മാസത്തിലൊരിക്കൽ നികുതി അടയ്ക്കണം. 

മുൻകൂറായി അടയ്ക്കുന്ന ഇത്തരം നികുതികൾ ആണ് മുൻ‌കൂർ  നികുതികൾ. നിങ്ങളുടെ ആകെ തുകയുടെ ഒരു നിശ്ചയിച്ച അംശം ഓരോ മൂന്ന് മാസത്തിലും അടക്കേണ്ടതായുണ്ട്.  

ആദായ നികുതി വകുപ്പിന്റെ ചല്ലാൻ 280 ഉപയോഗിച്ച് മുൻ‌കൂർ നികുതി അടയ്ക്കാവുന്നതാണ്. അടച്ചു കഴിയുമ്പോൾ നിങ്ങൾക്ക് രശീത് ലഭിക്കും. 

ഈ രശീത് ITR സമർപ്പിക്കുമ്പോൾ ആവശ്യം വരും. മുൻ‌കൂർ നികുതി അടയ്ക്കാൻ നിങ്ങൾ ബാധ്യസ്‌ഥനായിട്ടും അടയ്ക്കാതിരുന്നാൽ 234 B, 234C  എന്നീ വകുപ്പുകൾ പ്രകാരം പിഴ ചുമത്തപ്പെടുന്നതാണ്. 

 

എപ്പോഴാണ് നികുതി അടയ്‌ക്കേണ്ടത്? 

ആദായ നികുതി അടയ്ക്കാൻ ഉള്ള അവസാന തീയതി ഓരോ സാമ്പത്തിക വർഷവും ജൂലായ് 31 ആണ്. ഈ തീയതി നീട്ടുവാനുള്ള അധികാരം  ആദായനികുതി വകുപ്പിനുണ്ട്. 

നികുതി അടയ്ക്കാനുള്ള അവസാന തീയതി കഴിഞ്ഞു പോയാൽ എന്ത് ചെയ്യും? 

പ്രസ്തുത അസ്സെസ്സ്‌മെന്റ് വർഷത്തിന് 3 മാസം മുൻപ് വരെ നിങ്ങൾക്ക് ലേറ്റ് / ബിലേറ്റഡ് റിട്ടേൺ ആയി ഇത് സമർപ്പിക്കാവുന്നതാണ്. 

2020-21 സാമ്പത്തിക വർഷത്തെ നികുതി 2021 ഡിസംബർ 31 വരെ അടയ്ക്കാൻ സമയമുണ്ടായിരുന്നു. ഇത് പിന്നീട് 2022 മാർച്ച് 31 വരെ നീട്ടി. 

എങ്ങനെ, എപ്പോൾ ITR റിട്ടേൺ സമർപ്പിക്കണമെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. ഇനി കാലതാമസം കൂടാതെ എല്ലാ വർഷവും നികുതി അടയ്‌ക്കൂ . 

നിയമം ലംഘിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലല്ലോ. നിങ്ങളുടെ ആദായ നികുതി ഫയലുകൾ സുതാര്യവും ദൃഢവുമാക്കൂ. 

ഒരു ഫ്രീലാൻസ് ജോലിക്കാരൻ എന്ന നിലയിൽ ഒരു അക്കൗണ്ട് ബുക്ക് സൂക്ഷിക്കുക. കൃത്യമായ ഫോം തെരഞ്ഞെടുക്കുക 

കൃത്യമായി നികുതി അടയ്ക്കുക. സഹായം ആവശ്യമെങ്കിൽ വിദദ്ധരെ സമീപിക്കുക. 

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.