Playstore Icon
Download Jar App
Savings

സ്‌ഥിരതയുടെ ശക്തി ! കൂടുതൽ ചെലവഴിക്കുമ്പോൾ കൂടുതൽ നീക്കി വയ്ക്കുവാനും കഴിയുന്നു - Jar ആപ്പ്

December 30, 2022

Jar ആപ്പ് ഉപയോഗിക്കുക വഴി ഓട്ടോ ഇൻവെസ്റ്റ്‌മെന്റ് സംവിധാനത്തിലൂടെ നിങ്ങളുടെ സ്‌ഥിരതയുള്ള സമ്പാദ്യ യാത്ര ആരംഭിക്കാൻ കഴിയും. കൂടുതൽ ചെലവാക്കുമ്പോൾ കൂടുതൽ നീക്കി വയ്ക്കാനും ഇപ്പോൾ കഴിയുന്നു.

സ്‌ഥിരതയാണ് വിജയത്തിന്റെ പ്രധാന ഘടകം.  

ഈ വാചകം നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ എന്നിട്ടും ഭൂരിഭാഗം ആളുകളും സ്‌ഥിരതയ്ക്കായി കഷ്ടപ്പെടുന്നു. എന്തുകൊണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? 

കാരണം ലളിതമാണ്. സ്‌ഥിരത എന്ന ആശയം പുറമെ നിന്ന് നോക്കുമ്പോൾ വളരെ ആകർഷണീയവും എളുപ്പവുമാണെന്ന് തോന്നുമെങ്കിലും  ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുമ്പോഴേ അത് നിങ്ങളുടെ ക്ഷമയെ എത്ര മാത്രം പരീക്ഷിക്കുന്നുണ്ട് എന്നറിയാൻ കഴിയൂ  . 

സ്‌ഥിരതയാണ് ശീലങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്. നമ്മൾ നിത്യേന എടുക്കുന്ന ഓരോ തീരുമാനങ്ങളുടെ പിന്നിലും ഈ ശീലങ്ങൾക്ക്  വലിയൊരു പങ്കുണ്ട്. പക്ഷെ പുതിയ ശീലങ്ങൾ  തുടർന്ന് കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. ജിമ്മിൽ പോകുമെന്നും ശരീര ഭാരം കുറക്കുമെന്നുമുള്ള  പുതുവത്സര പ്രതിജ്ഞ തന്നെ ഉദാഹരണമായിട്ടെടുക്കാം. 

കുറച്ചു നാളത്തേക്ക് വലിയ ഉത്സാഹമായിരിക്കും. അത് കഴിഞ്ഞാൽ ബലൂൺ ചുങ്ങുന്നതു പോലെ അതിന്റെ കാറ്റ് പോകും. പിന്നെ നമ്മൾ വേണ്ടെന്നു വയ്ക്കും. പഴയ ശീലങ്ങളിലേക്ക് തിരിച്ചു പോകും. ചൊട്ടയിലെ ശീലം ചുടല വരെ എന്ന് വെറുതെ പറയുന്നതല്ലല്ലോ. ‍ 

“‍ഞാൻ സ്വരുക്കൂട്ടിയ ചെറുതെങ്കിലും, സ്‌ഥിരതയുള്ള ശീലങ്ങൾ എന്നെ കൊണ്ടെത്തിച്ചത് തുടക്കത്തിൽ ചിന്തിക്കാൻ പോലും സാധിക്കാത്ത ഉയരങ്ങളിലേക്കാണ്” - ‘അറ്റോമിക്ക് ഹാബിറ്റ്‌സ്’ എന്ന ബെസ്റ്റ് സെല്ലർ ബുക്കിന്റെ രചയിതാവ് ജെയിൻസ് ക്ലിയർ പറയുന്നു. 

ഈ വാചകങ്ങൾ വളരെ ശരിയാണ്. നിങ്ങൾ ആരാണെന്നതും ആരാകാനാഗ്രഹിക്കുന്നുവന്നതും തമ്മിലുള്ള പ്രധാന വ്യത്യാസം സ്‌ഥിരതയാണ്. 

പണം മിച്ചം വയ്ക്കുന്ന കാര്യത്തിൽ പോലും. ‍ 

നിങ്ങൾ എത്ര സമ്പാദിക്കുന്നു എന്നതിൽ കാര്യമില്ല. പണം മിച്ചം വയ്ക്കുക എന്നതാകണം പരമ പ്രധാനം, പ്രത്യേകിച്ച് നിങ്ങൾ ഒരു പരിമിതമായ ബജറ്റിൽ ജീവിക്കുമ്പോൾ. 

‍ 

എന്നാൽ പലർക്കും ഇതൊരു ഭഗീരഥ പ്രയത്നമായാണ് തോന്നാറ്. പ്രത്യേകിച്ച് സ്‌ഥിരമായി ചെയ്യേണ്ടി വരുമ്പോൾ. ആളുകൾ പണം  മിച്ചം വയ്ക്കുന്നതിൽ പരാജയപ്പെടുകയാണ് പതിവ്. 

പലപ്പോഴും നേരെ വിപരീതമാണ് പലരും  ചെയ്യുന്നത്. വരവിനേക്കാൾ കൂടുതൽ ചെലവിടുകയും മാസാവസാനം ആകുമ്പോൾ വട്ടപൂജ്യമാകുകയും ചെയ്യുന്നു. അങ്ങനെ ഇത് പുറത്തു കടക്കാൻ കഴിയാത്ത വിഷമവൃത്തമായി മാറുന്നു.  

ഇത് തകർത്തെറിയൂ. ഇന്നുതന്നെ സമ്പാദ്യ ശീലം വളർത്താൻ ശ്രമിക്കൂ. എവിടെ നിന്നെങ്കിലും തുടങ്ങിയല്ലേ മതിയാകൂ?  ‍ 

നിങ്ങൾ വല്ലപ്പോഴുമൊക്കെ പണം നീക്കി വയ്ക്കുന്നുണ്ടാകാം. പക്ഷെ അത് പോരാ. അത് സ്‌ഥിരമായി തന്നെ ചെയ്യണം. സ്‌ഥിര സംവിധാനം ഒരു വെല്ലിവിളിയായിരിക്കാം. പക്ഷെ അതാണ് പ്രധാനം. 

എല്ലാ മാസവും വേണമെന്നില്ല. എല്ലാ ദിവസവും 10 രൂപ വച്ചെങ്കിലും നീക്കി വയ്ക്കൂ. തുച്ഛമെന്നു തോന്നാമെങ്കിലും സ്‌ഥിരമായി ചെയ്‌താൽ ഇതുതന്നെ വളരെ വലിയൊരു സംഖ്യയായി മാറും. 

എത്രയും നേരത്തെ തുടങ്ങുന്നുവോ അത്രയുംനല്ലത്. കാലയളവ് കൂടും തോറും കൂട്ടുപലിശയടക്കമുള്ള തുകയും കൂടും. ഒരു പക്ഷെ നല്ലൊരു റിട്ടയർമെന്റ് അക്കൗണ്ട് തന്നെ അത് നിങ്ങൾക്ക് സമ്മാനിച്ചേക്കാം.  

ഒരു മികച്ച തുടക്കത്തിന് ചെയ്യേണ്ടതെന്തെല്ലാമെന്ന് നോക്കാം:  

എത്ര പണം നീക്കി വയ്ക്കണമെന്ന് കണ്ടെത്തുക. 

സാമ്പത്തിക വിജയം കൈവരിക്കാൻ പ്രതിമാസം നീക്കി വയ്‌ക്കേണ്ട തുക എത്രയാണ് ? - വരുമാനത്തിന്റെ 10% മുതൽ 15% വരെ. ‍ 

നിങ്ങളുടെ എല്ലാ വരുമാന മാർഗങ്ങളിൽ നിന്നുമുള്ള വരുമാനവും ചേർത്ത് വച്ച ശേഷമാകണം ഈ തുക കണ്ടെത്തൽ. അതിപ്പോൾ സൈഡ്  ബിസിനസ് ആകട്ടെ, ഫ്രീലാൻസ് ജോലിയാകട്ടെ. ഇത് വളരെ പ്രധാനമാണ്. പെട്ടെന്ന് ഒരു അത്യാവശ്യം വന്നാലോ വിരമിച്ചതിനു ശേഷമോ എന്ത് ചെയ്യുമെന്ന് ചിന്തിക്കൂ. ‍ 

നിങ്ങൾക്ക് എത്ര നീക്കി വയ്ക്കാൻ കഴിയുമെന്ന് കണ്ടെത്തുക.

തുടക്കത്തിൽ ശമ്പളത്തിൽ നിന്ന് 10% നീക്കി വയ്ക്കുക എന്നത് ബുദ്ധിമുട്ടായി തോന്നാം. എന്നാൽ ശ്രമം ഉപേക്ഷിക്കരുത്. 

നിങ്ങളെ  കൊണ്ട് കഴിയുന്നത് നീക്കി വച്ച് തുടങ്ങുക. പിന്നീട് ക്രമേണ നിങ്ങളുടെ സൗകര്യാർത്ഥം ഈ തുക കൂടുതലാക്കിക്കൊണ്ടു വരിക. അപ്പോഴേക്കും ഇതൊരു ശീലമായി മാറിത്തുടങ്ങും. 

നിങ്ങളുടെ ബജറ്റ് കൃത്യമായി പഠിച്ചു കൊണ്ട് തന്നെയാകാം തുടക്കം.  ബില്ലുകളും മറ്റു അവശ്യ ചെലവുകളും കഴിഞ്ഞ ശേഷം ശരാശരി എത്ര രൂപ ബജറ്റിൽ ബാക്കിയുണ്ടാകാറുണ്ടെന്ന് കണ്ടെത്തുക. ‍ 

‍ 

പണം നീക്കി വയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക 

എത്ര രൂപ നീക്കി വയ്ക്കണം എന്ന് നിങ്ങൾ ഇപ്പോൾ മനസിലാക്കി കഴിഞ്ഞു. അടുത്ത പടി ഇത് എല്ലാ  മാസവും പ്രാവർത്തികമാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ്. സാമ്പത്തിക ലക്ഷ്യങ്ങൾ ക്രമപ്പെടുത്തുക. 

ഈ നീക്കി വയ്ക്കുന്ന തുകയെ മറ്റു സാമ്പത്തിക  ചുമതകളെ പോലെ തന്നെ കാണുക, മൊബൈൽ ബില്ലുകൾ, യൂട്ടിലിറ്റി കമ്പനികൾക്ക് ഉള്ള പണം, കടങ്ങൾ എന്നിവ അടയ്ക്കുന്നത് പോലെ ഇത് നിങ്ങൾക്ക് നിങ്ങളോട് തന്നെ ഉള്ള ബാധ്യത ആയി കണക്കാക്കുക. 

മാസം തോറും പണം നീക്കി വയ്ക്കണം എന്നത് നിർബന്ധമായും നിറവേറ്റിയിരിക്കേണ്ട ഒരു ബാധ്യതയായി കണ്ടു തുടങ്ങിയാൽ സ്‌ഥിരമായി ഇത് ചെയ്യുക എന്നത് കൂടുതൽ എളുപ്പമായിരിക്കും.‍ 

നിങ്ങളുടെ സേവിങ്സ് ഓട്ടോമേറ്റ് ചെയ്യു‍

സ്‌ഥിരമായ സമ്പാദ്യ ശീലം നിങ്ങൾക്ക് പ്രയാസകരമായി  തോന്നുന്നുണ്ടെങ്കിൽ ആ പ്രക്രിയ ഓട്ടോമേറ്റ് ചെയ്യൂ. സമ്പാദ്യ ശീലം തുടങ്ങാൻ ഏറ്റവും മികച്ച മാർഗമാണിത്. 

Jar ആപ്പ് പോലെ ഒരു ഓട്ടോമേറ്റഡ് സിസ്റ്റം ക്രമീകരിക്കുക. നിങ്ങളുടെ പണം അത് എങ്ങനെ ക്രയവിക്രയം നടത്തുന്നുവെന്ന് കാണുക. നിങ്ങളുടെ ശമ്പളത്തിന് അനുസരിച്ചു ജീവിത രീതി ക്രമപ്പെടുത്താൻ അത് സഹായിക്കും.  

എന്നാൽ ബാങ്കിൽ കിടക്കുന്ന പണം കൊണ്ട് പ്രയോജനമില്ല അത് വളരുന്നില്ലെന്ന് മാത്രമല്ല കാലം ചെല്ലും തോറും മൂല്യം കുറഞ്ഞു വരികയും ചെയ്യും. (ഇതേക്കുറിച്ച് ഇവിടെ കൂടുതൽ വായിക്കൂ) ‍ 

എന്താണ് ഇതിനൊരു പരിഹാരം? ആ പണം നിക്ഷേപിക്കൂ‍

ഇത് നിങ്ങൾക്ക് പറ്റിയ പണി അല്ല എന്ന് തോന്നുണ്ടോ ? അത് വെറും തോന്നലാണ്. എല്ലാവർക്കും പണം നിക്ഷേപിക്കാൻ കഴിയും. എല്ലാവരും നിക്ഷേപിക്കണം. നിങ്ങൾക്ക് നിക്ഷേപങ്ങളെ കുറിച്ച് ഒരു ചുക്കും അറിയില്ലെങ്കിലും പ്രശ്നമില്ല. 

എവിടെ നിന്നെങ്കിലും തുടങ്ങണ്ടേ ! കൂടുതൽ ഗവേഷണം നടത്തൂ . വായിക്കൂ . (കൂടുതൽ അറിവുകൾ ഇവിടെ നിന്നും ലഭിക്കും ). ഡിജിറ്റൽ ഗോൾഡ് പോലെ സുരക്ഷിതമായ ഒരു സമ്പാദ്യത്തിൽ നിന്നും തുടങ്ങൂ  

ഇവിടെയാണ് Jar ആപ്പിന് നിങ്ങളുടെ സഹായത്തിനെത്താൻ കഴിയുന്നത്‍. 

എന്താണ് Jar? ‍ 

നിങ്ങളുടെ പണം സേവ് ചെയ്യാൻ സഹായിക്കുന്ന ഒരു ദൈനംദിന സ്വർണ്ണ നിക്ഷേപ ആപ്പാണ് Jar. നിങ്ങളുടെ ഓൺലൈൻ വിനിമയങ്ങളിൽ  നിന്നും ബാക്കി വരുന്ന തുക ഓട്ടോമാറ്റിക്ക് ആയി അത് ഡിജിറ്റൽ ഗോൾഡിലേക്ക് നിക്ഷേപിക്കുന്നു 

മിച്ചം സൂക്ഷിക്കാനും നിക്ഷേപിക്കാനും പറ്റിയ ഏറ്റവും ലളിതവും വേഗതയേറിയതുമായ സംവിധാനമാണ് Jar.‍ 

Jar മുഖേന നിങ്ങൾക്ക് 24 ക്യാരറ്റ് സ്വർണം ഉപയോഗിച്ച്  നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കാം. (വിശ്വാസം വരുന്നില്ല അല്ലെ? നേരിട്ട് പരിശോധിക്കൂ). ഏറ്റവും മികച്ച സ്വർണ നിരക്കുകളിൽ വെറും ഒരു രൂപ മുതൽ ഡിജിറ്റൽ ഗോൾഡ് വാങ്ങുകയും വിൽക്കുകയും ചെയ്യൂ. 

ചെറിയ തുകകൾ ഡിജിറ്റൽ ഗോൾഡിലേക്ക് ഓട്ടോ ഇൻവെസ്റ്റ് ചെയ്യുക വഴി സമ്പാദ്യ ശീലം സൃഷ്ടിക്കൂ. ഈ പണം എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ഇ- വാലറ്റിലേക്ക് പിൻവലിക്കാം. 

നിങ്ങൾ Zomato-യിൽ നിന്ന് ഒരു ഊണ് ഓർഡർ ചെയ്തു എന്ന് കരുതുക. ആകെ ചെലവാകുന്നത് 324 രൂപയാണ്. നിങ്ങൾ Paytm വഴി അതടച്ചുവെന്നും കരുതുക. 

Jar ഈ തുക ഏറ്റവും അടുത്തുള്ള പത്തിലേക്ക് റൗണ്ട് ഓഫ് ചെയ്യും. അതായത് ഈ ഉദാഹരണത്തിൽ 330-ലേക്ക്. ഇതിൽ അധികം വരുന്ന 6 രൂപ Jar ഡിജിറ്റൽ ഗോൾഡിലേക്ക് നിക്ഷേപിക്കും. ആകർഷകമായി തോന്നുന്നില്ലേ? കേൾക്കുമ്പോൾ ചെറുതെന്നു തോന്നാമെങ്കിലും ദീർഘ കാലത്തേക്ക് നോക്കിയാൽ വളരെ മികച്ചൊരു തുകയായി ഇത് മാറും. ‍ 

നിങ്ങൾ കൂടുതൽ ചെലവഴിക്കും തോറും കൂടുതൽ മിച്ചം വയ്ക്കുകയും ചെയ്യുന്നു.

ഞങ്ങളുടെ പ്രീമിയം ഡിജിറ്റൽ ഗോൾഡ് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ വഴി Jar- ലൂടെ നിങ്ങൾക്ക് മൈക്രോ സേവിങ്സ് നടത്താം. (ഏറ്റവും മികച്ച സ്വർണ്ണ നിരക്കുകളിൽ) ഓരോ ഇടപാടിലും 100 % സുരക്ഷിതമായി 24 ക്യാരറ്റ് സ്വർണം വാങ്ങാൻ കഴിയുന്നു. 

Jar നിങ്ങളുടെ സമ്പത്തിന്മേൽ നിങ്ങൾക്ക് പൂർണ നിയന്ത്രണം നൽകുന്നു. വെറും ഒരു ബട്ടൺ ക്ലിക്കിൽ സേവിങ്സ് തുടങ്ങുകയോ പണം പിൻവലിക്കുകയോ താൽക്കാലികമായി നിർത്തി വയ്ക്കുകയോ വീണ്ടും തുടങ്ങുകയോ എന്ത് വേണമെങ്കിലും ചെയ്യാം. 

നിങ്ങൾക്ക് ഓട്ടോ പേ സംവിധാനം ക്രമീകരിക്കുകയോ അല്ലെങ്കിൽ സ്വമേധയാ നിക്ഷേപിക്കുന്ന രീതി പിന്തുടരുകയോ ചെയ്യാം. അത് മാത്രമല്ല പല തരം ഗെയിമുകളിലൂടെ നിങ്ങളുടെ സമ്പാദ്യം ഇരട്ടിപ്പിക്കാൻ വരെ കഴിയുന്നു.  ‍ 

സ്പിൻ ദി വീൽ - Jar വഴി ഓരോ ഇടപാടിലും പണം സേവ് ചെയ്യൂ. ഓരോ ഇടപാടിനൊപ്പവും ഒരു സ്പിൻ ദി വീൽ അവസരം. ആകർഷകമായ ക്യാഷ് ബാക്ക് ഓഫറുകൾ നേടുവാനോ ഗെയിമുകൾ വഴി നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കുവാനോ ഉള്ള അവസരം Jar ആപ്പ് വഴി. ‍ 

നിങ്ങളുടെ ഭാവിയിലേക്കുള്ള എല്ലാ സാമ്പത്തിക ലക്ഷ്യങ്ങൾക്കും ഒരു Jar  സൃഷ്ടിക്കൂ ‍ 

Jar മുഖേന കസ്റ്റം Jar-കൾ സൃഷ്ടിക്കൂ. നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കൂ. ചില ഉദാഹരണങ്ങൾ നോക്കാം:

  • വിവാഹത്തിന് സ്വർണം വാങ്ങൂ 
  • അച്ഛനമ്മമാരുടെ വിവാഹ വാർഷികത്തിന് സമ്മാനം വാങ്ങുവാൻ പണം സേവ് ചെയ്യൂ 
  • അടുത്ത ഫാമിലി ട്രിപ്പിന് പണം സേവ് ചെയ്യൂ 
  • കുട്ടികളുടെ പഠനത്തിനായുള്ള സാമ്പത്തിക ആസൂത്രണം 
  • ബിസിനസ്സ് തുടങ്ങാനോ  സ്റ്റോക്കുകളിൽ ഇൻവെസ്റ്റ് ചെയ്യാനോ ഉള്ള സാമ്പത്തിക ആസൂത്രണ
  • കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക അച്ചടക്കത്തിനായി പണം സേവ് ചെയ്യൂ 
  • സുരക്ഷിത ഭാവിക്കായി ഡിജിറ്റൽ ഗോൾഡ് വാങ്ങൂ 
  • നിങ്ങളുടെ സ്വപ്നത്തിലുള്ള കാർ, ഫോൺ , ലാപ്പ്ടോപ്പ് എന്നിവ വാങ്ങുവാൻ പ്ലാൻ തയ്യാറാക്കൂ   
  • പണത്തിന്റെ അടിയന്തിരാവശ്യങ്ങൾക്കായി പ്ലാൻ ചെയ്യൂ 

കൂടുതൽ അറിയാൻ താല്പര്യം തോന്നുന്നുണ്ടോ? ഇപ്പോൾ തന്നെ പരിശോധിക്കുക.   

സ്‌ഥിരതയിലേക്കുള്ള വഴി ദുർഘടമാണ്. ഏകാഗ്രത നഷ്ടപ്പെടുത്തുന്ന  ഒരുപാട് തടസങ്ങളുണ്ടായേക്കാം. ‍ 

ഈ യാത്ര സുഗമമാക്കാൻ Jar നിങ്ങളോടൊപ്പമുണ്ട്. ഇന്ന് തന്നെ സമ്പാദ്യ ശീലം തുടങ്ങൂ . Jar ആപ്പ് ഡൗൺലോഡ് ചെയ്യൂ . 

 

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.